കൊച്ചി: രാജ്യത്തിന്‍റെ നൊമ്പരമായി മാറിയ കത്വ സംഭവത്തിൽ പ്രതികരണവുമായി മന്ത്രി കെ ടി ജലീല്‍. ആ കുഞ്ഞിനെ ഹര്‍ത്താല്‍ നടത്തി ഇനിയും വേദനിപ്പിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല ഇത് കണ്ണും കാതും കൂര്‍പ്പിച്ച് മാനവരാശിയുടെ ശത്രുക്കളെ ഒറ്റപ്പെടുത്തേണ്ട സമയമാണെന്നും ഓര്‍മിപ്പിക്കുന്നു .ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യങ്ങള്‍ പങ്കു വെച്ചത്.
read also: കത്വ ബലാത്സംഗ കേസ് ; ജമ്മു സർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്
ബാല്യത്തിന്റെ നിഷ്കളങ്കത മുഴുവന്‍ മുറ്റി നില്‍ക്കുന്ന ആ പൈതലിന്റെ കണ്ണും മുഖവും ഓരോരുത്തരുടേയും മനസ്സില്‍ അവരവരുടെ പെണ്‍മക്കളുടെ രൂപമായി നെഞ്ചില്‍ ഒരുപാട് കാലം വിങ്ങി നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാത്രമല്ല കത്വുവയിലെ പൈശാചികത കാലയവനികക്കുള്ളില്‍ മറക്കപ്പെടുമെന്ന് കരുതിയവരുടെ മനക്കോട്ടകള്‍ തകര്‍ത്ത് ഇന്ത്യയുടെ ആത്മാവ് ആ മഹാപാതകത്തെ സര്‍വ്വശക്തിയും ഉപയോഗിച്ച് എതിര്‍ത്തപ്പോള്‍ ഒരു ജനതക്കുണ്ടായ ആത്മവിശ്വാസത്തിന്റെ വീണ്ടെടുപ്പ് അക്ഷരങ്ങള്‍കൊണ്ട് എഴുതാന്‍ കഴിയുന്നതിലും എത്രയോ അപ്പുറമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments