ജമ്മു : കത്വ ബലാത്സംഗ കേസ് ജമ്മു സർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. ഈ മാസം 27നകം രേഖാ മൂലം മറുപടി നൽകണം. വിചാരണ സംസ്ഥാനത്തിന് പുറത്തു വേണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ ഹർജിയിലാണ് നോട്ടീസ്. പെണ്‍കുട്ടിയുടെ കുടുംബത്തിനും, അഭിഭാഷകയ്ക്കും മതിയായ സുരക്ഷ ഉറപ്പുവരുത്താൻ വേണ്ട നടപടികൾ സ്വീകരിക്കാനും സര്‍ക്കാരിനോടും പൊലീസിനോടും കോടതി നിര്‍ദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വിചാരണ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ സുപ്രീം കോടതിയെ സമീപിച്ചതിനാൽ സംസ്ഥാനത്തെ കേസിന്റെ വിചാരണ ഈ മാസം 28ലേക്ക് മാറ്റിവച്ചിരുന്നു.
ജമ്മുവില്‍ കേസ് നടന്നാല്‍ കേസിലെ രാഷ്ട്രീയ ഇടപെടല്‍ കാരണം നീതി ലഭിക്കില്ലെന്ന ഭയമുണ്ടെന്നും അതിനാല്‍ വിചാരണ ചണ്ഡീഗഡിലേക്ക് മാറ്റണമെന്നുമാണ് പെണ്‍കുട്ടിയുടെ പിതാവ് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്. തനിക്ക് ജീവന് ഭീഷണിയുണ്ടെന്നും താനും മാനഭംഗത്തിന് ഇരയായേക്കാമെന്ന് ഭയക്കുന്നതായും കുടുംബത്തിന് വേണ്ടി ഹാജരാവുന്ന അഭിഭാഷക ദീപിക് രാജ്‌വത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ജനുവരി 10 നാണ് കത്വായിലെ രസന ഗ്രാമത്തിലെ പെണ്‍കുട്ടിയെ വീടിന് പരിസരത്ത് നിന്ന് കാണാതാകുന്നത്. മുസ്‌ലിം നാടോടികളായ ബക്കര്‍വാള്‍ വിഭാഗക്കാരിയായ ഈ എട്ടുവയസുകാരിയുടെ പിതാവ് മുഹമ്മദ് യൂസഫ് ജനുവരി 12ന് ഹീരാനഗര്‍ പൊലീസ് സ്റ്റേഷനില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു.
ഉച്ചയ്ക്ക് 12.30 ഓടെ വീടിനടുത്തുള്ള വനപ്രദേശത്ത് കുതിരയെ മേയ്ക്കാനായി കൊണ്ടുപോയ മകള്‍ തിരികെയെത്തിയിട്ടില്ല എന്നായിരുന്നു പരാതി. ഏഴു ദിവസങ്ങള്‍ക്ക് ശേഷം കുട്ടിയുടെ മൃതദേഹം ഭീകരമായ മുറിവുകളോടെ പരിസരത്തെ വനപ്രദേശത്തുനിന്നും ലഭിക്കുകയായിരുന്നു
Post Your Comments