Latest NewsKeralaNewsSports

മാസ്മരിക ഇന്നിംഗ്‌സുമായി ധോണി നയിച്ചിട്ടും ചെന്നൈക്ക് തടയിട്ട് പഞ്ചാബ്

മൊഹാലി: ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 11-ാം ഐപിഎല്‍ സീസണില്‍ ആദ്യ തോല്‍വി. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനോട് നാല് റണ്‍സിന്റെ തോല്‍വിയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വഴങ്ങിയത്. 198 റണ്‍സ് പിന്തുടര്‍ന്ന ചെന്നൈയുടെ പോരാട്ടം 193ല്‍ അവസാനിക്കുകയായിരുന്നു. ക്രിസ് ഗെയിലിന്റെ തകര്‍പ്പന്‍ പ്രകടനമാണ് പഞ്ചാബിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 44 പന്തില്‍ 79 റണ്‍സ് ധോണി മുന്നില്‍ നിന്ന് നയിച്ചിട്ടും നാല് റണ്‍സ് അകലെ ചെന്നൈ തോല്‍വി സമ്മതിച്ചു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് സ്വപ്‌നതുല്യ തുടക്കമാണ് രാഹുലും ഗെയിലും ചേര്‍ന്ന് നല്‍കിയത്. പക്ഷെ, രാഹുലിനെ മടക്കി ഹര്‍ഭജനും ഗെയിലിന്റെ വിക്കറ്റെടുത്ത് വാട്‌സണും ചെന്നൈയെ മല്‍സരത്തിലേയ്ക്ക് മടക്കികൊണ്ടുവന്നു.

also read: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇനി ചെന്നൈയില്‍ കളിക്കില്ല, ഹോം ഗ്രൗണ്ട് തിരുവനന്തപുരമാകുമോ?

കരുണ്‍ നായരും യുവരാജ് സിങ്ങും ക്യാപ്്റ്റന്‍ അശ്വിനും ആളിക്കത്തിയശേഷം മടങ്ങി. അവസാന ഓവറില്‍ ഡ്വയിന്‍ ബ്രാവോയുെട സ്ലോ ബോളുകള്‍ ബാറ്റ്‌സ്മാന്‍മാരെ വലച്ചതോടെ പഞ്ചാബ് സ്‌കോര്‍ 197ല്‍ അവസാനിച്ചു.

മറുപടി ബാറ്റിങ്ങില്‍ തുടക്കത്തിലേ ഓപ്പണര്‍മാര്‍ മടങ്ങി. ഇടവേളകളില്‍ വിക്കറ്റ് വീണെങ്കിലും ഒരറ്റത്ത് ധോണി നങ്കൂരമിട്ടു. അവസാന മൂന്നോവറില്‍ ചെന്നൈയ്ക്ക് 55 റണ്‍സ് വിജയലക്ഷ്യം. ധോണി നല്‍കിയ അവസരം പഞ്ചാബ് കൈവിട്ടു.

അവസാന ഓവറില്‍ മോഹിത് ശര്‍മ ധോണിക്ക് പിടികൊടുക്കാതിരുന്നതോടെ പഞ്ചാബിന് മൊഹാലിയില്‍ മോഹിപ്പിക്കുന്ന വിജയം. ധോണി 44 പന്തില്‍ പുറത്താവാതെ 79 റണ്‍സടിച്ചു. ആറ് ഫോറും അഞ്ച് സിക്‌സും അടങ്ങുന്നതാണ് ധോണിയുടെ അര്‍ധസെഞ്ചുറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button