Latest NewsNewsIndiaSports

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇനി ചെന്നൈയില്‍ കളിക്കില്ല, ഹോം ഗ്രൗണ്ട് തിരുവനന്തപുരമാകുമോ?

ചെന്നൈ: ഈ സീസണിലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് ഇനി ചെന്നൈ വേദിയാകില്ല. ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ ഹോം മത്സരങ്ങള്‍ക്ക് തിരുവനന്തപുരം വേദിയാകുമെന്നായിരുന്നു ആദ്യം പ്രചരിച്ച വാര്‍ത്തകള്‍. എന്നാല്‍ പുതിയ വിവരം അനുസരിച്ച് പൂനയിലാണ് ഇനി ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ മത്സരങ്ങള്‍ നടക്കുക. ഇത് സംബന്ധിക്കുന്ന തീരുമാനം ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല പുറത്തിറക്കി.

ഇക്കാര്യത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ ധോണിയുടെ നിലപാട് നിര്‍ണായകമായി. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഹോം ഗ്രൗണ്ടാണ് ചെന്നൈ. വേദി മാറ്റാന്‍ തീരുമാനിച്ചതോടെ തിരുവനന്തപുരത്തിന് പ്രതീക്ഷയേറിയിരുന്നു. എന്നാല്‍, തീരുമാനം വന്നതോടെ അനന്തപുരിക്ക് നിരാശയായി.

കാവേരി സമരങ്ങള്‍ക്കിടയില്‍ ചെന്നൈയില്‍ നടക്കുന്ന ഐപിഎല്‍ മത്സരത്തിനെതിരെ പ്രതിഷേധമിരമ്പിയിരുന്നു. വിവിധ സംഘടനകളില്‍ പെട്ട ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ഇന്നലെ സ്റ്റേഡിയത്തിലേക്കുള്ള റോഡുകള്‍ ഉപരോധിച്ചു. പ്രശസ്ത സംവിധായകന്‍ ഭാരതിരാജയടക്കം അഞ്ഞൂറോളം പേരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തിരുന്നു. മല്‍സരത്തിനിടെ ഗ്രൗണ്ടിലേക്ക് ചെരിപ്പെറിഞ്ഞ നാല് ‘നാം മക്കള്‍’ കക്ഷി പ്രവര്‍ത്തകരേയും പൊലീസ് അറസ്റ്റ്‌ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button