ഒരമ്മ നൊന്ത് പ്രസവിച്ച കുട്ടികളെ കഴുത്തറുത്ത് കൊല്ലുക, അതും ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിളിപ്പേരുള്ള കേരളത്തില്‍. ഒരു കുഞ്ഞിക്കാലു കാണാനായി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നവര്‍ നിരവധിയാണ്. അതിനിടയിലാണ് ഇത്തരം ഒരു സംഭവം. ജന്മം നല്‍കിയ ഇരട്ടക്കുഞ്ഞുങ്ങളെ ജനനദിവസം തന്നെ ആരും അറിയാതെ കഴുത്തറുത്ത് കൊലപ്പെടുത്തുകയാണ് വിജീഷ ചെയ്തത്. സംഭവത്തില്‍ 26കാരിയായ വിജീഷയെ ജീവപര്യന്തം തടവും 25,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു.
വാഗമണ്‍ മൊട്ടക്കുന്ന് ഭാഗത്ത് നിരാത്തില്‍ പ്രവീണിന്റെ ഭാര്യ വിജീഷയുടെ ശിക്ഷ വിധിച്ച് വിധി പ്രഖ്യാപിച്ചത് ജില്ലാ സെഷന്‍സ് ജഡ്ജി വി.ജി. അനില്‍കുമാറാണ്. പിഴയൊടുക്കിയില്ലെങ്കില്‍ മൂന്നുമാസം കഠിനതടവ് കൂടി അനുഭവിക്കേണ്ടി വരും.
2013 ഒക്ടോബര്‍ 17നാണ് കേസിനാസ്പദമായ സംഭവം. പ്രവീണുമായുള്ള വിവാഹത്തിന് വിജീഷയുടെ വീട്ടുകാര്‍ എതിരായിരുന്നു. ഇതോടെ വിവാഹം കഴിക്കാതെ ഇരുവരും പ്രവീണിന്റെ വീട്ടില്‍ താമസിച്ച് വരികയായിരുന്നു. തുടര്‍ന്ന് 2013ല്‍ ആലപ്പുഴയില്‍ നടന്ന സമൂഹവിവാഹത്തിലാണ് ഇരുവരും വിവാഹിതരാകുന്നത്. താന്‍ ഗര്‍ഭിണിയാണെന്ന വിവരം മറച്ചുവെച്ചാണ് വിജീഷ കതിര്‍ മണ്ഡപത്തില്‍ എത്തിയത്.
also read: വീണ്ടും ഒരു ആസിഫ, പീഡനത്തെ എതിര്‍ത്ത ബന്ധുവായ കുട്ടിയെ യുവാവ് കഴുത്തറുത്ത് കൊന്നു
വിവാഹത്തിന് ശ്ഷം വൈകിട്ട് ആറ് മണിയോടെയാണ് ഇവര്‍ വീട്ടില്‍ മടങ്ങി എത്തുന്നത്. തുടര്‍ന്ന് വീട്ടിലെ കുളിമുറിയില്‍ വിജീഷ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി. പാവാടവള്ളിക്ക് കെട്ട് വീണെന്ന് പറഞ്ഞ് അത് മുറിക്കുന്നതിനായി പ്രവീണിന്റെ അമ്മയോട് കത്തി വാങ്ങി കുളിമുറിയില്‍ വെച്ചുതന്നെ ഇരട്ടക്കുട്ടികളെ കഴുത്തറുത്ത് കൊന്നു. അമിത രക്തസ്രാവത്തെ തുടര്‍ന്ന് വിജീഷ കുളിമുറിയില്‍ വീണ ശബ്ദം കേട്ട് എത്തിയ പ്രവീണിന്റെ അമ്മ വാതില്‍ തുറന്നശേഷം ഭര്‍ത്താവ് പ്രവീണിനെ വിവരം അറിയിച്ചു. ഉടനെ വിജീഷയെ ആശുപത്രിയില്‍ എത്തിച്ചു.
ഗര്‍ഭിണി ആണെന്ന വിവരം മറച്ചുവെച്ചിരുന്നതിനാല്‍ പ്രസവിച്ച കാര്യം പ്രവീണിന്റെ വീട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. എന്നാല്‍ വിജീഷ പ്രസവിച്ചിട്ടുണ്ടെന്നും കുട്ടിയുമായി വന്നാല്‍ മാത്രമേ ചികിത്സിക്കൂ എന്നും കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കി. തുടര്‍ന്ന് വീട്ടില്‍ നടത്തിയ തിരച്ചിലിലാണ് ഇരട്ടക്കുട്ടികളെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. സംഭവം പുറത്തായതോടെയാണ് വിജീഷ അറസ്റ്റിലാവുന്നത്.
വിജീഷ ഗര്‍ഭിണിയായിരുന്ന കാര്യം തനിക്ക് അറിയാമായിരുന്നെന്നും വിവാഹം കഴിക്കാത്തതിനാല്‍ മാനക്കേട് ഓര്‍ത്ത് ഇക്കാര്യം പുറത്ത് അറിയിച്ചിരുന്നില്ലെന്നും പ്രവീണ്‍ കോടതിയില്‍ മൊഴി നല്‍കി. മാത്രമല്ല വണ്ണം കൂടുതല്‍ ആയതിനാല്‍ ഗര്‍ഭിണിയാണെന്ന കാര്യം മറ്റാരുടെയും ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് കരുതിയെന്നും പ്രവീണ്‍ മൊഴി നല്‍കി.
Post Your Comments