KeralaLatest NewsArticleNews

കേസ് അട്ടിമറിയ്ക്കാന്‍ പൊലീസ് ഒത്തുകളി: അനിശ്ചിതത്വത്തിലാകുമോ ശ്രീജിത്ത് വധം?

വരാപ്പുഴ: ശ്രീജിത്തിന്‌റെ കസ്റ്റഡിമരണവുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാകുന്നതായി സൂചന. മൊഴികളില്‍ വൈരുദ്ധ്യം സൃഷ്ടിച്ചും ശ്രീജിത്തിനെ എത്തിച്ച സമയം രേഖപ്പെടുത്തിയിരിക്കുന്നതില്‍ കൃത്രിമം കാട്ടിയുമാണ് കേസ് അട്ടിമറിക്കാനും ഉദ്യോഗസ്ഥരെ സംരക്ഷിക്കാനുമുള്ള കരുനീക്കങ്ങള്‍ പുരോഗമിക്കുന്നത്. ആത്മഹത്യചെയ്ത വാസുദേവന്‌റെ വീട്ടില്‍ അക്രമം നടത്തിയ സംഘത്തില്‍ ശ്രീജിത്തും ഉള്‍പ്പെട്ടിരുന്നുവെന്ന് വാസുദേവന്‌റെ മകന്‍ വിനീഷ് മൊഴി നല്‍കിയിരുന്നുവെന്ന് വരുത്തിത്തീര്‍ക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നാണ് വിവരം. തങ്ങളല്ല ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥരുടെ പ്രവൃത്തിയാണ് മരണത്തിന് കാരണമായതെന്നാണ് പൊലീസ് ഭാഷ്യം.

എന്നാല്‍ തങ്ങളല്ല പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെയാണ് കുറ്റക്കാരെന്ന് ടൈഗര്‍ സ്‌ക്വാര്‍ഡും ഉറപ്പിച്ച് പറയുന്നതോടെ കേസന്വേഷണം കൂടുതല്‍ സങ്കീര്‍ണമായി മാറുന്നു. ഐജി ശ്രീജിത്തിനാണ് അന്വേഷണ ചുമതല. വൈദ്യപരിശോധനാ റിപ്പോര്‍ട്ട് പ്രകാരം ശ്രീജിത്തിന് പരുക്കേറ്റിട്ടില്ലെന്ന് വരുത്തിതീര്‍ക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. വീട്ടിലെ വരാന്തയില്‍ വിശ്രമിക്കുകയായിരുന്ന ശ്രീജിത്തിനെ ഏപ്രില്‍ ആറിന് രാത്രി 10.30തോടെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയെന്നാണ് ഒപ്പമുണ്ടായിരുന്ന സഹോദരന്‍ സജിത്ത് പറഞ്ഞത്. മഫ്തിയിലെത്തിയവരാണ് തങ്ങളെ ഇരുവരേയും കൂട്ടിക്കൊണ്ടു പോയതെന്നും ഉടന്‍ ലോക്കല്‍ പൊലീസിനു കൈമാറിയെന്നും സജിത്ത് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യം ലോക്കല്‍ പൊലീസ് നിഷേധിച്ചു. ഐജി ശ്രീജിത്തിന്‌റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിന്‌റെ ആദ്യഘട്ടത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

സിഐയും എസ്‌ഐയും ഉള്‍പ്പടെയുള്ളവര്‍ക്കും റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള ടൈഗര്‍ സ്‌ക്വാഡിനു നേരെയും ആരോപണം ശക്തമാണ്. ഉത്തരവാദിത്വം പൂര്‍ണമായും അവര്‍ക്കാണെന്ന് പൊലീസുകാര്‍ വാദിക്കുന്നു. ടൈഗര്‍ സ്‌ക്വാഡ് ഇതു പൂര്‍ണമായും നിഷേധിച്ചിരിക്കുകയാണ്. മൊളികളില്‍ വൈരുദ്ധ്യം സൃഷ്ടിച്ച് ഉദ്യോഗസ്ഥര്‍ക്ക് എതിരേയുള്ള കേസ് അട്ടിമറിക്കാനുള്ള ഗൂഡാലേചനയാണോ എന്ന സംശയവും ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. ടൈഗര്‍ഡ ഫോഴ്‌സിന്‌റെ നേതൃത്വത്തിലാണ് പ്രതികളെ കൊണ്ടപോയതെന്നും സ്‌റ്റേഷനിലെത്തിച്ചതിന് പാറാവ് ഡ്യുട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്തന്‍ സാക്ഷിയാണെന്നും ലോക്കല്‍ പൊലീസ് പറയുന്നു. എന്നാല്‍ ബാക്കിയുള്ള നാലു പ്രതികളെ കസ്റ്റയിയിലെടുത്തത് ടൈഗര്‍ഫോഴ്‌സാണ്. ഏപ്രില്‍ ആറിന് വൈകിട്ട് ആറിനും പതിനൊന്നിനുമിടയിലാണ് കേസിലുള്ള 10 പ്രതികളില്‍ എട്ടു പേരെയും പിടികൂടിയത്. ഇതിനു പിന്നാലെ കുറച്ചു നാട്ടുകാര്‍ ചേര്‍ന്ന് സ്റ്റേഷനിലെത്തിയിരുന്നു. ലോക്കപ്പില്‍ ക്യാമറയില്ലാത്തതിനാല്‍ മര്‍ദ്ദനം നടന്നോ എന്ന കാര്യം തെളിയിക്കാനുമാവില്ല. മരണത്തിന്‌റെ ഉത്തരവാദിത്വം പൂര്‍ണമായും ടൈഗര്‍ ഫോഴ്‌സിന്‌റെതാണെന്ന് തെളിയിക്കാനാണ് പൊലീസ് ശ്രമം. ശ്രീജിത്തിനെ കൊണ്ടുപോകുന്നതില്‍ ദൃക്‌സാക്ഷിയായ അമ്മയേയും മകനേയും അന്വേഷണ സംഘത്തിനു മുന്‍പാകെ എത്തിക്കാനും നീക്കമുണ്ട്.

എന്നാല്‍ കൈലിമുണ്ട് ധരിച്ചെത്തിയ പൊലീസുകരനാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കുന്നത്. അങ്ങനെയെങ്കില്‍ ബൂട്ടുകൊണ്ട് ചവിട്ടുന്ന തരത്തിലുള്ള പാടുകള്‍ എങ്ങനെ വന്നു എന്നാണ് ചോദ്യം. മുനമ്പം എസ്‌ഐയുടെ വാഹനം ഇതുവരെ തിരിച്ചു നല്‍കിയിട്ടില്ല. ശ്രീജിത്തിനെ കൊണ്ടുപോയത് ഈ വാഹനത്തിലാണെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് വാഹനം പിടിച്ചെടുത്തത്. രണ്ടാം തവണ മൊഴിയെടുത്തപ്പോള്‍ ശ്രീജിത്തിനെ അറിയാമെന്ന് വിനീഷ് വ്യക്തമാക്കിയതായാണ് സൂചന. എന്നാല്‍ ശ്രീജിത്തിന് വീടാക്രമണത്തില്‍ പങ്കുണ്ടെന്ന് വിനീഷ് മൊഴി നല്‍കിയെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമംമെന്ന് സൂചനയുണ്ട്. പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ശ്രീജിത്തിന്‌റെ ശരീരത്തില്‍ പരുക്കുകള്‍ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. മജിസ്‌ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കുന്നതിന് മുന്നോടിയായാണ് വൈദ്യപരിശോധന നടത്തിയത്. പ്രാഥമിക പരിശോധനയില്‍ കുഴപ്പമൊന്നും കണ്ടെത്തിയിരുന്നില്ല. കുഴപ്പമുള്ളതായി ഇവരും ഡോക്ടറോട് പറഞ്ഞിട്ടില്ല. പരുക്കിന്‌റെ വിശദാംശങ്ങള്‍ എഴുതുന്ന കോളം പൂരിപ്പിച്ചിട്ടില്ല. എന്നാല്‍ രാത്രി 11:45 ന് വയറുവേദന അനുഭവപ്പെട്ടതിനാല്‍ പരിശോധനയ്ക്ക് കൊണ്ടുപോയെന്നും കളമശേരി മെഡിക്കല്‍ കോളേജില്‍ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്നുമാണ് വിവരം. എന്നാല്‍ ഉടന്‍ തന്നെ ശ്രീജിത്തിന്‌റെ മരണം സംഭവിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button