ഷാർജ: ഷാർജ മുനിസിപ്പാലിറ്റിയിലെ വ്യാപാരസ്ഥാപനങ്ങളിൽ നിന്ന് വൻ ആയുധ ശേഖരം കണ്ടെടുത്തു. കൗമാരക്കാരായ കുട്ടികൾക്ക് വ്യാപാരികൾ ആയുധങ്ങൾ വിൽക്കുന്നതായി പോലീസ് അറിയിച്ചു. ലൈസൻസ് ഇല്ലാതെ വ്യാപാരികൾ അനധികൃതമായി ആയുധങ്ങൾ വിൽക്കുന്നുവെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കടകളിൽ തിരച്ചിൽ നടത്തിയത്. പോലീസ് നടത്തിയ തിരച്ചിലിൽ വൻ തോതിൽ ആയുധങ്ങൾ കണ്ടെടുത്തു. കടയുടമകൾക്കെതിരെ പോലീസ് കേസെടുത്തു. സാമൂഹ്യവിരുദ്ധരായ കൗമാരക്കാർക്കാണ് ഇവർ ആയുധങ്ങൾ വിറ്റിരുന്നത്.
also read:ഷാർജയിൽ പഴയ ടാക്സി നമ്പർ പ്ലേറ്റ്സ് ഉപയോഗിക്കുന്നവർക്ക് വൻ ആനുകൂല്യം
നീളം കൂടിയ വാൾ, മൂർച്ചയേറിയ കത്തികൾ , മറ്റ് മാരകായുധങ്ങൾ തുടങ്ങിയവയാണ് പോലീസ് പിടിച്ചെടുത്തത്. തുടർ ദിവസങ്ങളിലും സമാനമായ തിരച്ചിൽ ഉണ്ടാകുമെന്ന് ഷാർജ പോലീസ് അറിയിച്ചു. കൗമാരക്കാർ ക്രിമിനൽ കേസിൽ പ്രതികളാകുന്നത് ഷാർജയിൽ പതിവാകുകയാണ്.
Post Your Comments