KeralaLatest NewsNewsIndia

വേദനയില്‍ വലയുന്ന രോഗികള്‍ക്ക് ആശ്വാസമായി സേവാഭാരതിയുടെ വിഷു സദ്യ

കോഴിക്കോട്: നാടെങ്ങും ഇന്ന് വിഷു ആഘോഷിക്കുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും ഇക്കുറി വിഷു നഷ്ടമായില്ല. രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും അത്തരത്തില്‍ മികച്ച ഒരു വിഷു കൈനീട്ടം തന്നെയാണ് സേവാഭാരതി ഒരുക്കിയത്. വേദനകള്‍ക്കിടയിലും അപ്രതീക്ഷിതമായി വിഷു ആഘോഷിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് അവര്‍.

സേവാഭാരതി മെഡിക്കല്‍ കോളേജ് യൂണിയന്റെ ആഭിമുഖ്യത്തിലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി വിഷു ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. ഇക്കൊല്ലത്തെ വിഷു ആശുപത്രി കിടക്കയിലായെന്ന് ആശങ്കപ്പെട്ടവര്‍ക്ക് സേവാഭാരതിയുടെ വിഷു സദ്യയും, വിഷു കിറ്റും ഇരട്ടി മധുരമായി.

read more at:വിഷു വരുന്നത് കണിക്കൊന്ന പൂക്കൾ അറിയുന്നതെങ്ങനെ

സേവാഭാരതിയുടെ ഇത്തരം പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രതികരിച്ചു. സേവാഭാരതിയുടെ വിഷു ആഘോഷത്തില്‍ പങ്കെടുത്ത് വയറും, മനസ്സും ഒരുപോലെ നിറഞ്ഞാണ് ഓരോരുത്തരും മടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button