ന്യൂഡല്‍ഹി: ആർ.എസ്. രാമചന്ദ്രന് പിള്ള സി.പി.എം പോളിറ്റ്ബ്യൂറോ, കേന്ദ്ര കമ്മിറ്റി അംഗത്വത്തില്‍ നിന്ന് ഒഴിയുന്നു. ഹൈദരാബാദില്‍ എപ്രില്‍ 18 – 22 തീയതികില്‍ നടക്കുന്ന 22 ആം പാർട്ടി കോൺഗ്രസിന് പിന്നാലെ സ്ഥാനം ഉപേക്ഷിച്ച് അദ്ദേഹം കേരളത്തിലേക്ക് മടങ്ങുമെന്നാണ് റിപ്പോർട്ട്. 80 വയസ്സ് കഴിഞ്ഞവര്‍ പി.ബി, സി.സി ഉള്‍പ്പെടെയുള്ള ഘടകങ്ങളില്‍ നിന്ന് ഒഴിയണമെന്ന നിർദേശത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു തീരുമാനം.
Read Also: കത്വ ബലാത്സംഗവും നരഹത്യയും : നിയമനടപടികള്‍ക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് കോണ്‍ഗ്രസ് ബന്ധം
കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ പാടില്ലെന്ന ഉറച്ച നിലപാടില്‍ നിന്ന് പി.ബി തയ്യാറാക്കിയ കരട് രാഷ്ട്രീയ പ്രമേയത്തിന്റെ ശിൽപികളിൽ ഒരാളാണ് ആർ.എസ്.പി. അപ്രതീക്ഷിതമായതൊന്നും നടന്നില്ലായിരുന്നെങ്കില്‍ മൂന്നുവര്‍ഷം മുമ്പ് വിശാഖപട്ടണത്തെ 21ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ സി.പി.എം ജനറല്‍ സെക്രട്ടറി ആകേണ്ടിയിരുന്നത് എസ്.ആര്.പി ആയിരുന്നുവെന്നതും ശ്രദ്ധേയമാണ്. അതേസമയം കേരളത്തില്‍ ഇ.എം.എസ് പഠന ഗവേഷണ കേന്ദ്രത്തില്‍ തുടരാനാണ് അദ്ദേഹത്തിന്റെ തീരുമാനം. സംസ്ഥാന സമിതി ക്ഷണിതാവ് എന്ന നിലയിലാവും തുടരുക.
Post Your Comments