കൊച്ചു പ്രായത്തിൽ തന്നെ ഗിന്നസ് റെക്കോർഡ് ലക്ഷ്യമാക്കി ബുള്ളറ്റിൽ കുതിക്കാനൊരുങ്ങുകയാണ് തൃശൂരിലെ ചാലക്കുടി സ്വദേശികളായ രണ്ട് കൗമാരക്കാരികൾ. ഹിമാലയ താഴ്വരകളിലുടെ 6000 കിലോമീറ്റർ താണ്ടി നേട്ടത്തിന്റെ നെറുകയിലെത്താനാണ് സുഹ്യത്തുകളായ ആൻഫിയുടെയും അനഘയുടെയും തീരുമാനം.
മാസങ്ങൾ നീണ്ട പരിശ്രമം… ലക്ഷ്യമൊന്നേയുള്ളു ഹിമാലയ താഴ്വരയിലെ 6000 കിലോമീറ്റർ ബുള്ളറ്റിൽ താണ്ടിയ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടികളാകുക. ചെറുപ്പം മുതൽ ബുള്ളറ്റിനോടുണ്ടായിരുന്ന സ്നേഹം ഇരുവരെയും ഉറ്റ സുഹൃത്തുക്കളാക്കി. അതോടെ സൗഹൃദ വലയം തീർത്ത ബുള്ളറ്റിലൂടെ നേട്ടങ്ങൾ കൈ പിടിയിലൊതുക്കാമെന്ന ആത്മ വിശ്വാസവും ഉണർന്നു.
ഈ യാത്രക്ക് മറ്റാരു ഉദ്ദേശം കൂടിയുണ്ട്. സത്രീ ശാക്തികരണമാണ്.
അഞ്ച് ലക്ഷത്തിലേറെ ചെലവ് പ്രതീക്ഷിക്കുന്ന വീട്ടുകാരുടെ ഒപ്പം സുഹ്യത്തുക്കളുടെയും പിന്തുണ കൂടി ഉള്ളതിനാൽ ജയം വിദൂരത്തല്ലെന്നും ഇവർ വിശ്വസിക്കുന്നു.
ഫൈസല്‍
Post Your Comments