ബംഗളുരു: വന്‍ ഭൂകമ്പമുണ്ടാകുമെന്ന മുന്നറിയിപ്പുമായി അധികൃതര്‍. ഹിമാലയ മേഖലയിലെ ഉത്തരാഖണ്ഡ് മുതല്‍ നേപ്പാളിന്റെ പടിഞ്ഞാറന്‍ ഭാഗം വരെയുളള മധ്യ ഹിമാലയ മേഖലയില്‍ ഭാവിയില്‍ ഏതു സമയത്തും 8.5 തീവ്രതയുള്ള ഭൂചലനം ഉണ്ടാകുമെന്നാണ് ബംഗളുരു ജവഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റഫിക് റിസര്‍ച്ചിലെ സി.പി.രാജേന്ദ്രന്റെ ഗവേഷണത്തില്‍ പറയുന്നത്.
2015-ല്‍ നേപ്പാളിലുണ്ടായ 8.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 9000 പേര്‍ മരിച്ചതായാണു കണക്ക്. ഉത്തരാഖണ്ഡില്‍ പലപ്പോഴായി ചെറു ഭൂചലനങ്ങള്‍ അനുഭവപ്പെടുന്നുണ്ട്. ജിയോളജിക്കല്‍ ജേര്‍ണലിലാണ് ഇദ്ദേഹത്തിന്റെ ഗവേഷണം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
600-700 വര്‍ഷമായി ഇത് ശാന്തമേഖലയാണെന്നും ഇക്കാലമത്രയും സൃഷ്ടിക്കപ്പെട്ടിരിക്കുന്ന സമ്മര്‍ദം ഭൂകന്പത്തിന്റെ തീവ്രത വര്‍ധിപ്പിക്കുമെന്നുമാണ് പഠനത്തില്‍ വ്യക്തമാകുന്നത്. ഇത് മൂന്നാം തവണയാണ് ഹിമാലയ മേഖലയില്‍ അതിതീവ്ര ഭൂചലനമുണ്ടാകുമെന്ന മുന്നറിയിപ്പ് ലഭിക്കുന്നത്.
Post Your Comments