മോസ്കോ ; സിറിയയിലെ അമേരിക്കന്‍ നടപടി മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്. “ഐക്യരാഷ്ട്ര സഭയുടെ ചട്ടങ്ങളും അന്താരാഷ്ട്ര നിയമങ്ങളെയും കാറ്റിൽ പറത്തിയാണ് അമേരിക്കയും സഖ്യകക്ഷികളും സിറിയയിൽ ആക്രമണം നടത്തുന്നത്. ഭീകരവാദത്തിനെതിരെ മുൻപന്തിയിൽനിൽക്കുന്ന പരമാധികാര രാഷ്ട്രത്തിനെതിരായണ് അമേരിക്കയുടെ ആക്രമണം. ഈ പ്രകോപനം സിറിയൻ ജനതയുടെ ജീവിതം ദുസഹമാക്കും. യുഎൻ സെക്യൂരിറ്റി കൗൺസിൽ ഒരു രാജ്യത്തിനെതിരായി ബഹുരാഷ്ട്ര സൈനിക നടപടി അനുവദിക്കുന്നില്ല. ഐക്യരാഷ്ട്ര സഭ ചട്ടങ്ങളുടേയും അന്താരാഷ്ട്ര നിയമങ്ങളുടേയും ലംഘനമാണ് അമേരിക്ക നടത്തുന്നത്. അമേരിക്കൻ നടപടി മുഴുവൻ അന്താരാഷ്ട്ര ബന്ധങ്ങളെയും തകർക്കുമെന്നും യുഎൻ രക്ഷാസമിതി അടിയന്തരയോഗം വിളിക്കണമെന്നും പുടിൻ ആവശ്യപ്പെട്ടു. അതേസമയം സിറിയക്ക് എസ്-300 മിസൈൽ സിസ്റ്റം നൽകുന്നകാര്യം റഷ്യ പരിഗണിച്ചേക്കുമെന്നും അമേരിക്കൻ ആക്രമണം സിറിയൻ മേഖലയെ അസ്ഥിരമാക്കുമെന്നും അദ്ദേഹം പറഞ്ഞു
Also read ;പീഡനത്തിനിരയായ പെൺകുട്ടിയെ അപമാനിച്ച് പോസ്റ്റിട്ട മലയാളിക്കെതിരെ കേസ്
Post Your Comments