പ്രവീൺ തൊഗാഡിയക്ക് വി.എച്ച്.പി ദേശീയ അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

ന്യൂഡൽഹി: പ്രവീൺ തൊഗാഡിയക്ക് വി എച് പി ദേശീയ അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി. പുതിയ ഭാരവാഹി തിരഞ്ഞെടുപ്പില്‍ തൊഗാഡിയ ഗ്രൂപ്പ് തോറ്റെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. പുതിയ ദേശീയ അധ്യക്ഷനായി വിഷ്ണു സദാശിവ കോകജെയെ തെരഞ്ഞെടുത്തു. വിശ്വഹിന്ദു പരിഷത്തിന്റെ 52 വർഷത്തെ ചരിത്രത്തിൽ തെരഞ്ഞെടുപ്പിൽ ആദ്യമായി വിഷ്ണു സദാശിവ് കോകെജയാണ് തെരഞ്ഞെടുക്കപ്പെട്ടത്.

Read also: EAST COAST EXCLUSIVE: പ്രവീണ്‍ തൊഗാഡിയ യുഗം അവസാനിപ്പിക്കാന്‍ മോദി- ആര്‍ എസ് എസ് നേതൃത്വം ഒരുങ്ങുന്നു:വിശ്വ ഹിന്ദു പരിഷത്തില്‍ വീണ്ടും തിരഞ്ഞെടുപ്പ്

ഹിന്ദുത്വത്തിന്റെ വലിയ മുഖമായിരുന്ന പ്രവീൺ തൊഗാഡിയയുടെ പക്ഷക്കാരനായ രാഘവ് റെഡ്ഡിക്കെതിരെ മത്സരിച്ചാണ് കോക്ജെ വിജയിച്ചത്. 192 വോട്ടുകൾ നേടി വിഷ്ണു സദാശിവ് കോകെജ വിജയിച്ചപ്പോൾ രാഘവ് റെഡ്ഡിക്ക് 60 വോട്ടുകൾ മാത്രമാണ് നേടാനായത്. ഇതോടെ ദേശീയ അദ്ധ്യക്ഷ പദവി തൊഗാഡിയക്ക് നഷ്ടമായിരിക്കുകയാണ്.

Share
Leave a Comment