ലണ്ടൻ: പത്ത് വർഷം നീണ്ട ബന്ധം, സന്തോഷവും സ്നേഹവും അതിരുകടന്ന കാലം. നിനച്ചിരിക്കാതെ ആ സങ്കടപ്പെരുമഴ അവരുടെ ജീവിതത്തിലേക്ക് കടന്നുവന്നു. ട്രേസിന്റെയും സ്റ്റീവിന്റെയും ജീവിതത്തിൽ ഏറ്റ ഏറ്റവും വലിയ ആഘാതം. ട്രേസിന് സ്ഥനാർബുദമാണെന്ന് അവർ തിരിച്ചറിഞ്ഞു. രണ്ടാമത്തെ കുഞ്ഞിനെ താലോലിക്കാൻ കാത്തിരുന്ന ദമ്പതികൾ ഒരിക്കലും ഇങ്ങനെയൊന്ന് തങ്ങൾക്ക് ഉണ്ടാകുമെന്ന് കരുതിയില്ല.
ഒട്ടും വൈകിയില്ല ചെകിത്സ ആരംഭിച്ചു. തന്റെ ജീവന് ആപത്ത് ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും ആ അമ്മ കുഞ്ഞിനെ നശിപ്പിക്കാൻ അനുവദിച്ചില്ല. തന്റെ കുഞ്ഞിനെ ഒന്ന് കാണണമെന്ന് ആ അമ്മ ആഗ്രഹിച്ചു. ചികിത്സക്കിടെ പലതവണ ഡോക്ടർമാർ ഉൾപ്പടെ പ്രസവത്തിൽ ആശങ്ക പ്രകടിപ്പിച്ചു. പക്ഷെ അതൊന്നും അമ്മയെന്ന വികാരത്തെ തളർത്തിയില്ല. താൻ മരണത്തിന് കീഴടങ്ങിയാലും തന്റെ കുഞ്ഞിന് ജന്മം നൽകിയതിന് ശേഷം മാത്രമേ അത് സംഭവിക്കുവെന്ന് അവർ ഉറച്ച് വിശ്വസിച്ചു.
ആ വിശ്വാസം ഒരു പരിധി വരെ ശെരിയായി, ഒരു പെൺകുഞ്ഞിന് അവർ ജന്മം നൽകി. കുഞ്ഞിന് പൂർണ്ണ വളർച്ച എത്തിയിരുന്നില്ല. അമ്മയുടെ ആരോഗ്യനില വഷളായതോടെയായിരുന്നു പ്രസവം നേരത്തെ നടത്തിയത്. തന്റെ പ്രണയിനിയുടെ ഒരു ആഗ്രഹം പോലും നിറവേറാതെ പോകരുതെന്ന് സ്റ്റീവിനും നിർബന്ധമുണ്ടായിരുന്നു.
ചികിത്സ നടത്തിയ ആശുപത്രിയിൽ വെച്ചുതന്നെ ഇരുവരും വിവാഹിതരായി. ദിവസങ്ങൾ മാത്രം പ്രായമുള്ള പെൺകുഞ്ഞും 9വയസുകാരനായ മകനും അച്ഛന്റെയും അമ്മയുടെയും വിവാഹത്തിന് സാക്ഷികളായി. വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോൾ ട്രേസ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
Post Your Comments