KeralaLatest News

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍റെ മാതാവ് അന്തരിച്ചു

കണ്ണൂർ: തുറമുഖ മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രിയും കോൺഗ്രസ്-എസ് സംസ്ഥാന പ്രസിഡന്‍റുമായ രാമചന്ദ്രൻ കടന്നപ്പള്ളിയുടെ മാതാവ് തോട്ടട ജവഹർ നഗർ ഹൗസിംഗ് കോളനിയിലെ മാണിക്യയിൽ ടി.കെ. പാർവതിയമ്മ (98) അന്തരിച്ചു. അന്തരിച്ച പ്രശസ്ത സംസ്കൃത പണ്ഡിതനും ജ്യോതിഷ പണ്ഡിതനുമായ പി.വി. കൃഷ്ണൻ ഗുരുക്കളുടെ ഭാര്യയാണ് പാർവതിയമ്മ. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് പയ്യാന്പലത്ത് നടക്കും.

മറ്റുമക്കൾ: പി.വി. രവീന്ദ്രൻ (റിട്ട. കെൽട്രോൺ ജീവനക്കാരൻ), പരേതരായ പി.വി. ബാലകൃഷ്ണൻ, പി.വി. ശിവരാമൻ.

മരുമക്കൾ: ടി.എം. സരസ്വതി (റിട്ട. അധ്യാപിക ഇരിങ്ങൽ സുബ്രഹ്മണ്യ വിലാസം യുപി സ്കൂൾ) പ്രസന്നകുമാരി (റിട്ട. അധ്യാപിക എടക്കാട് മണപ്പുറം സ്കൂൾ) ജ്യോത്സ്ന (റിട്ട. അധ്യാപിക എളയാവൂർ സിഎച്ച്എം ഹയർ സെക്കണ്ടറി സ്കൂൾ).

Also read ;ആലപ്പുഴയിൽ വീണ്ടും ഹൌസ് ബോട്ട് അപകടം : ഇത്തവണ അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button