കോഴിക്കോട് : പ്രശസ്ത മുന്‍ ഫുട്‌ബോള്‍ താരം ഡെംപോ ഉസ്മാന്‍ എന്നറിയപ്പെട്ടിരുന്ന ഉസ്മാന്‍ കോയ( 74) വിടവാങ്ങി. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കോഴിക്കോട് എവിഎം അക്കാദമിയിലൂടെയാണ് ഉസ്മാന്‍ ശ്രദ്ധേയനായത്.
1973ല്‍ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ ടീമില്‍ സ്റ്റോപ്പര്‍ ബാക്കായിരുന്നു. ഡെംപോ ഗോവയില്‍ മികച്ച പ്രകടനം കാഴ്ച വച്ച ഉസ്മാന്‍ ടൈറ്റാനിയം, പ്രിമിയര്‍ ടയേഴ്‌സ്, ഫാക്ട് ടീമുകളിലും കളിച്ചിട്ടുണ്ട്. 1968ലാണ് അദ്ദേഹം ആദ്യമായി സന്തോഷ് ട്രോഫിക്കായി ബൂട്ടണിഞ്ഞത്. മലബാറിലെ അറിയപ്പെടുന്ന സെവന്‍സ് ഫുട്‌ബോള്‍ താരം കൂടിയായിരുന്നു ഉസ്മാന്‍കോയ. സംസ്‌കാരം ഇന്ന്.
Post Your Comments