Latest NewsTechnology

ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാം നിരോധിച്ചു

ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാമിനു റഷ്യയിൽ നിരോധനം. ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട രഹസ്യ കോഡ് കൈമാറ്റം ചെയ്യാത്തതിനെ തുടര്‍ന്ന് നിരോധം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനോട് മോസ്‌കോയിലെ കോടതി ഉത്തരവിടുകയായിരുന്നു. നേരത്തെ ഇറാനിലും ഇന്തോനേഷ്യയിലും ടെലഗ്രാമിനു നിരോധനം ഏർപ്പെടുത്തിയിരുന്നു.

Also read ;ഈ മെസേജ് ഫോർവേഡ് ചെയ്‌തില്ലെങ്കിൽ സംഭവിക്കുന്നതെന്ത്? ഫേസ്ബുക്കിൽ പ്രചരിക്കുന്ന സന്ദേശത്തിന്റെ പിന്നിലെ സത്യാവസ്ഥ ഇതാണ്

TELEGRAM

സന്ദേശങ്ങള്‍ കൈമാറുന്നതിന് ഉപയോഗിക്കുന്ന രഹസ്യ കോഡിന്റെ സാങ്കേതിക കൈമാറ്റം നടത്തണമെന്ന ആവശ്യം ടെലഗ്രാം കമ്പനി നിരസിച്ചിരുന്നു. ശേഷം ഇതിനെതിരെ റഷ്യയുടെ ആഭ്യന്തര സുരക്ഷാ വിഭാഗമായ എഫ്എസ്ബി കോടതിയെ സമീപിക്കുകയായിരുന്നു. ലോകത്താകമാനം 200 മില്യണ്‍ ആളുകളുപയോഗിക്കുന്ന മെസേജിങ് ആപ്ലിക്കേഷന്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടന്നാണ് എഫ്എസ്ബി കോടതിയില്‍ വാദിച്ചിരുന്നു. അതേസമയം നിരോധങ്ങളെ മറികടക്കാനുള്ള സാങ്കേതിക സംവിധാനം സൃഷ്ടിക്കുമെന്ന് ടെലഗ്രാം കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് അറിയിച്ചു.

TELEGRAM

 

shortlink

Related Articles

Post Your Comments

Related Articles


Back to top button