Latest NewsNewsGulf

യു.എ.ഇയില്‍ തണ്ണിമത്തനെ കുറിച്ച് പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് മന്ത്രാലയം

ദുബായ് : ലിസ്‌റ്റേറിയ ബാക്ടീരിയയാല്‍ വിഷമയമായ ആസ്‌ട്രേലിയന്‍ തണ്ണിമത്തന്‍ (ആസ്‌ട്രേലിയന്‍ റോക് മെലണ്‍) യു.എ.ഇ വിപണിയില്‍ ഇല്ലെന്ന് കാലാവസ്ഥ വ്യതിയാന^പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ഇതു സംബന്ധിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ വിശദീകരണം.

മാര്‍ച്ച് അഞ്ചിനാണ് ആസ്‌ട്രേലിയന്‍ തണ്ണിമത്തന്‍ യു.എ.ഇ വിപണിയില്‍നിന്ന് പിന്‍വലിക്കാന്‍ മന്ത്രാലയം ഉത്തരവിട്ടത്. ലിസ്‌റ്റേറിയ ബാക്ടീരിയ കാരണം വിഷമയമാണെന്ന അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കിയാണ് ഇവ പിന്‍വലിച്ചതെന്ന് മന്ത്രാലയത്തിലെ ഭക്ഷ്യ സുരക്ഷ ഡയറക്ടര്‍ മാജ്ദ് ആല്‍ ഹെര്‍ബാവി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button