പ്രമുഖ ചോക്ലേറ്റ് നിർമ്മാതാക്കളായ കാഡ്ബെറി ഉൽപ്പന്നങ്ങൾ തിരികെ വിളിക്കുന്നു. യുകെയിലുടനീളമുള്ള സ്റ്റോറുകളിൽ നിന്ന് ആയിരക്കണക്കിന് ചോക്ലേറ്റ് ഉൽപ്പന്നങ്ങളാണ് കാഡ്ബെറി തിരികെ വിളിക്കുന്നത്. ഇതിനോടകം തന്നെ കടകളിൽ നിന്ന് ചോക്ലേറ്റുകൾ വാങ്ങിയവർ അവ കഴിക്കരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ, ഉൽപ്പന്നങ്ങൾ വാങ്ങിയവർ റീഫണ്ടിനായി തിരികെ നൽകേണ്ടതാണ്. ലിസ്റ്റീരിയ അണുബാധയെ തുടർന്നുള്ള ഭയമാണ് ഉൽപ്പന്നങ്ങൾ പിൻവലിക്കാൻ കാരണമെന്ന് കാഡ്ബെറി വ്യക്തമാക്കി.
കാഡ്ബെറി ഉൽപ്പന്നങ്ങളുടെ കാലഹരണ തീയതി പരിശോധിക്കാൻ യുകെ ഫുഡ് സ്റ്റാൻഡേർഡ് ഏജൻസി ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മെയ് 17 , മെയ് 18 എന്നീ ദിവസങ്ങളിൽ കാലാവധി തീരുന്ന ക്രഞ്ചി, ഫ്ലേക്ക് ഉൽപ്പന്നങ്ങൾ വാങ്ങിയിട്ടുണ്ടെങ്കിൽ, അവ നിർബന്ധമായും ഉപഭോക്താക്കൾ തിരിച്ചു നൽകേണ്ടതാണ്. ഭക്ഷണത്തിലൂടെ പകരുന്ന ബാക്ടീരിയ രോഗമാണ് ലിസ്റ്റീരിയ. സാധാരണയായി മലിനമായ ഭക്ഷണ പദാർത്ഥങ്ങളിലൂടെയാണ് ബാക്ടീരിയ ശരീരത്തിൽ എത്താറുള്ളത്. കൂടുതൽ അപകടകാരി അല്ലെങ്കിലും, അപൂർവ സന്ദർഭങ്ങളിൽ അണുബാധ ഗുരുതരമാകാൻ സാധ്യതയുണ്ട്.
Also Read: ഇസ്ലാമിക് കോളജ് കൗണ്‍സില്‍ ഉപദേശക സമിതിയില്‍ നിന്ന് രാജിവെച്ച് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍
Post Your Comments