KeralaLatest NewsNews

കമ്മ്യൂണിസ്റ്റുകാര്‍ വീട്ടില്‍ വരരുത്, ഗര്‍ഭിണിയായ ഭാര്യ വീട്ടിലുണ്ട്- ചെങ്ങന്നൂരില്‍ പോസ്റ്റര്‍ യുദ്ധം

ചെങ്ങന്നൂര്‍•ഉപതെരഞ്ഞെടുപ്പ് ചൂടില്‍ തിളയ്ക്കുന്ന ചെങ്ങന്നൂരില്‍ പോസ്റ്റര്‍ യുദ്ധം. ബി.ജെ.പിയും സി.പി.എമ്മും തമ്മിലാണ് പോസ്റ്റര്‍ യുദ്ധം നടക്കുന്നത്. ഈ വീട്ടില്‍ പെണ്‍കുട്ടിയുണ്ട്, ബി.ജെ.പിക്കാര്‍ വോട്ട് ചോദിച്ചു വീട്ടില്‍ വരരുത് എന്ന് പോസ്റ്റര്‍ പതിച്ചു പ്രചാരണവുമായി പോസ്റ്റര്‍ യുദ്ധത്തിന് തുടക്കമിട്ടത് സി.പി.എം പ്രവര്‍ത്തകരാണ്. കത്വ, ഉന്നോവോ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സി.പി.എം പ്രതിഷേധം.

എന്നാല്‍ ഇതിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി കൊണ്ടാണ് ബി.ജെ.പി അണികള്‍ രംഗത്തെത്തിയത്. “കമ്മ്യൂണിസ്റ്റുകാര്‍ വീട്ടില്‍ വരരുത്, ഗര്‍ഭിണിയായ ഭാര്യ വീട്ടിലുണ്ട്”, “പത്ത് വര്‍ഷം അതിര്‍ത്തിയില്‍ ജോലി നോക്കിയ വിമുക്ത ഭടനാണ് ഞാന്‍. ദയവായി കോടിയേരിയുടെ അനുയായികള്‍ വോട്ട് ചോദിച്ചു വരരുത്”, “പെന്‍ഷന്‍ കിട്ടാതെ ആത്മഹത്യ ചെയ്ത കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്റെ ഭാര്യയാണ് ഞാന്‍ ദയവുചെയ്ത് വോട്ട് ചോദിച്ചുവരരുത് “-ഹതഭാഗ്യയായ വീട്ടമ്മ. തുടങ്ങിയ പോസ്റ്ററുകളാണ് ബി.ജെ.പി അനുഭാവികള്‍ പതിച്ചിരിക്കുന്നത്.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ എന്‍.ഡി.എയുടെ പി.എസ് ശീധരന്‍ പിള്ള. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡി.വിജയകുമാര്‍ എന്നിവരാണ്‌ ജനവിധി തേടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button