കുവൈത്ത് സിറ്റി ; പക്ഷിവേട്ടക്കാർക്കെതിരെ കർശന മുന്നറിയിപ്പുമായി കുവൈറ്റ് ആഭ്യന്തരമന്ത്രാലയം. പക്ഷിവേട്ടയുടെ പേരിൽ പിടിക്കപ്പെട്ടാൽ ഒരുവർഷം വരെ തടവും 5000 ദിനാർ വരെ പിഴയുമായിരിക്കും ലഭിക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പക്ഷികളെ വേട്ടയാടുന്ന പ്രവണത വർധിച്ചതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇതിനെ തുടർന്ന് വിവിധ മേഖലകളിൽ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന കർശനമാക്കും. ആയുധങ്ങൾ പിടിച്ചെടുക്കുമെന്നും, പക്ഷികളെയും മറ്റും വെടിവയ്ക്കാൻ ഉപയോഗിക്കുന്ന ആയുധങ്ങളുടെ ഉപയോഗവും അവയുടെ ഇറക്കുമതിയും നിയമവിരുദ്ധമാണെന്നും മന്ത്രാലയം അറിയിച്ചു.
Also read ;കാലാവസ്ഥ മുന്നറിയിപ്പുമായി യുഎഇ
Post Your Comments