Latest NewsKeralaIndiaNews

കുഞ്ഞേ മാപ്പ്; ആസിഫയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കമൽഹാസൻ

ചെന്നൈ: ജ​മ്മു കാ​ഷ്മീ​രി​ല്‍ കൂട്ട മാനഭംഗത്തിനിരയായി ആസിഫയെന്ന എട്ടുവയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനവുമായി കമൽഹാസൻ. ട്വിറ്ററിലൂടെയാണ് അദ്ദേഹം സംഭവത്തോട് പ്രതികരിച്ചത്. ട്വീറ്റിൽ അദ്ദേഹം ആസിഫയോട് മാപ്പ് പറഞ്ഞു. ഒരു അച്ഛനെന്ന നിലയിലും ഒരു പൗരൻ എന്ന നിലയിലും ഈ സംഭവത്തിൽ തനിക്ക് അടക്കാനാകാത്ത ദേഷ്യമുണ്ട്.ആസിഫയെ പോലുള്ള നമ്മുടെ കുഞ്ഞു മക്കൾ ഇവിടെ സുരക്ഷിതമല്ല. ഒരു രീതിയിലും ന്യായികരിക്കാനാകാത്ത, ഉൾക്കൊള്ളാനാകാത്ത സംഭവമാണ് നടന്നിരിക്കുന്നത്.

also read:ആസിഫയുടെ കുടുംബം അജ്ഞാത കേന്ദ്രത്തിലേക്ക് മാറിയതായി റിപ്പോർട്ട്

ഏറെ കോളിളക്കം സൃഷ്ടിച്ച കൊലപാതകം നടന്ന് മാസങ്ങള്‍ പിന്നിട്ടെങ്കിലും പിഞ്ചു ബാലികയോട് കാണിച്ച ക്രൂരത കരള്‍ പിടയും ഞെട്ടലിലാണ് രാജ്യം കേസിനാസ്പദമായ സംഭവം നടക്കുന്നത് ജനുവരി പതിനേഴിനാണ്. രസാന ഗ്രാമത്തില്‍ കുതിര മേക്കാന്‍ പോയ ആസിഫയെ ഒരു സംഘം തട്ടിക്കൊണ്ട് പോകുകയായിരുന്നു. ഒരാഴ്ചക്ക് ശേഷം മൃതദേഹം ഗ്രാമത്തിലെ കുറ്റിക്കാട്ടില്‍ കൊണ്ടിട്ടു. ഗ്രാമത്തിലെ ക്ഷേത്രത്തിനുള്ളില്‍ വെച്ച് പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷമായിരുന്നു തലക്കടിച്ചു കൊന്നത്. കൊലപാതകത്തിന് മുമ്പ് നിരവധി തവണ കുട്ടി ബലാത്സംഗത്തിനിരയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button