ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ കൂട്ട മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട ആസിഫ ഭാനുവിന്റെ കുടുംബം അജ്ഞാത കേന്ദ്രത്തിലേക്ക് മാറിയതായി റിപ്പോർട്ട്.കൈയേറ്റം ഭയന്നാണു കുടുംബം രസാന ഗ്രാമത്തില്‍നിന്നു പലായനം ചെയ്തതെന്നാണു ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജമ്മു കാഷ്മീര്‍ പോലീസ് കേസ് വഴിതിരിക്കുകയാണെന്ന് ആരോപിച്ച് ജമ്മു കാഷ്മീര്‍ ബാര്‍ അസോസിയേഷന് കഴിഞ്ഞ ദിവസം സമരത്തിന് ആഹ്വാനം നല്‍കിയിരുന്നു.
രണ്ടു കുട്ടികളെയും ഇവരുടെ കന്നുകാലികളെയും ഇവര്‍ ഒപ്പം കൊണ്ടുപോയി. ആസിഫയുടെ പിതാവ് മുഹമ്മദ് യൂസഫ് പുജ് വാലയും കുടുംബവും സാംബ ജില്ലയില്‍ പുജ്വാലയുടെ സഹോദരന്റെ വീട്ടിലെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments