കൊച്ചി: ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ഭാര്യയുടെയും കാമുകന്റെയും ക്വട്ടേഷനെടുത്ത ഗുണ്ടാത്തലവൻ പുലിവാല് പിടിച്ചു. ഭർത്താവാണെന്നു കരുതി ഭർതൃ സഹോദരനെയാണ് ഇയാൾ വെട്ടി പരിക്കേൽപ്പിച്ചത്. എന്നാൽ സ്ഥലത്തു നിന്ന് ക്വട്ടേഷന്‍ സംഘത്തിനു അപ്രതീക്ഷിത തിരിച്ചടിയാണ് ഉണ്ടായത്. അപ്രതീക്ഷിതമായി നാട്ടുകാര്‍ ഗുണ്ടാസംഘത്തെ തിരികെ ആക്രമിച്ചതോടെ സംഘം വിരണ്ടോടുകയായിരുന്നു. പിന്നീട് വീടുകൾ മാറി മാറി ഒളിവിൽ കഴിഞ്ഞ പ്രതിയെ പോലീസ് നാടകീയമായി പിടികൂടുകയായിരുന്നു.
കിളികൊല്ലൂര്‍ കാട്ടുപുറത്ത് ദിനേഷ് ലാലാ എന്ന വാവച്ചിയെയാണ് വടക്കേക്കര പോലീസ് അറസ്റ്റു ചെയ്തത്. വടക്കന്‍ പറവുര്‍ ഗോതുരുത്തു സ്വദേശിയെ കൊലപ്പെടുത്താനാണ് ദിനേഷ് ലാലും സംഘവും ക്വട്ടേഷനേറ്റെടുത്തത്. ഇതേതുടര്‍ന്ന് സംഘം 2016 ഏപ്രില്‍ 27 നു ഗോതുരുത്തിയിലെ വീട്ടിലെത്തി. എന്നാല്‍ ആളിനെ വ്യക്തമാകാതെ ഭര്‍ത്താവിന്റെ സഹോദരനെ വെട്ടിപരുക്കേല്‍പ്പിക്കുകയായിരുന്നു. തുടർന്നായിരുന്നു നാട്ടുകാരുടെ തിരിച്ചടി നേരിട്ടത്.
Post Your Comments