ഗര്‍ഭിണിയായ പ്രമുഖ ഗായികയ്ക്ക് വെടിയേറ്റ് ദാരുണാന്ത്യം. ആഘോഷപരിപാടിക്കിടെയാണ് ഗായിക കൊല്ലപ്പെട്ടത്. എഴുന്നേറ്റു നിന്ന് പാടാനുള്ള നിര്‍ദ്ദേശം അവഗണിച്ചതിനെ തുടര്‍ന്ന് കാണികളിലൊരാള്‍ വെടിവയ്ക്കുകയായിരുന്നു. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ലാര്‍കാനയില്‍ കന്‍ഗ ഗ്രാമത്തിലായിരുന്നു ഗായിക സമീന സമൂണിനെ (സമീന സിന്ധു) വെടിവെച്ച് കൊലപ്പെടുത്തിയത്.
സംഭവുമായി ബന്ധപ്പെട്ട് താരീഖ് അഹമ്മദ് എന്നയാളെ പോലീസ് പിടികൂടി. വെടിവയ്പില്‍ പരിക്കേറ്റ സമീനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവര്‍ ആറു മാസം ഗര്‍ഭിണിയായിരുന്നെന്ന് സമീനയുടെ ഭര്‍ത്താവ് പറഞ്ഞു.
Samina Sindhu, a 6-month pregnant Sindhi singer, was shot dead in Larkana by Tariq Jatoi. He asked her for stand-up performance. On refusal, he threatened her. Later when she stood up, Jatoi fired bullets in her body. Now, Jatois are pressurising her husband to withdraw from case pic.twitter.com/Frey8w79lw
— Kapil Dev (@kdsindhi) April 11, 2018
Post Your Comments