
കാസർഗോഡ് ; ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറില്‍ പാമ്പ്. ഭാഗ്യംകൊണ്ട് യാത്രക്കാരന്‍ രക്ഷപ്പെട്ടു . ബുധനാഴ്ച ഉച്ചയോടെ കാസർഗോഡ് തായലങ്ങാടിയിൽ.തളങ്കര പള്ളിക്കാലിലെ സിദ്ദീഖിന്റെ സ്‌കൂട്ടറിന്റെ മുന്‍വശം ഹാന്‍ഡിലില്‍ സമീപമാണ് വിഷപാമ്പിനെ കണ്ടെത്തിയത്. ഉടൻ തന്നെ സ്കൂട്ടർ നിർത്തി പാമ്പിനെ ഇറക്കിവിടാന്‍ ശ്രമിച്ചപ്പോള്‍ സ്‌കൂട്ടറിനകത്തേക്ക് ഉള്‍വലിഞ്ഞു. പിന്നീട് സ്‌കൂട്ടര്‍ ഒരു വിധം പള്ളിക്കാലില്‍ എത്തിക്കുകയും സുഹൃത്തുക്കളുടെ സഹായത്തോടെ പാമ്പിനെ പുറത്ത് കടത്തിവിടുകയുമായിരുന്നു. വീട്ടിൽ നിന്ന് യാത്ര തിരിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് വിഷപ്പാമ്പിനെ കണ്ടതെന്നും,ഭാഗ്യം കൊണ്ടാണ് ഒന്നും സംഭവിക്കാത്തതെന്നും സിദ്ദീഖ് പറഞ്ഞു.
Also Read ;പിണങ്ങിയ പങ്കാളിയെ ഇണക്കാന്‍ ഈ അഞ്ച് മാര്‍ഗങ്ങള്‍ മാത്രം പരീക്ഷിച്ചാല്‍ മതി
Post Your Comments