ഇണക്കമുള്ളെടുത്തേ പിണക്കവുമുള്ളൂ എന്ന് പഴമക്കാര്‍ പറയാറുണ്ട്. സത്യം പറഞ്ഞാല്‍ സ്‌നേഹം കൂടുമ്പോഴാണ് നമ്മള്‍ കൂടുതലായി പിണങ്ങുന്നത്. എങ്കിലും പങ്കാളികള്‍ തമ്മില്‍ പിണങ്ങുന്നത് പൊതുവേ ഇരുവര്‍ക്കും ഇഷ്ടമുള്ള കാര്യമല്ല. എങ്കിലും ചിലപ്പോഴെങ്കിലും നമ്മള്‍ തമ്മില്‍ പിണങ്ങിപ്പോകാറുണ്ട്.
ആ പിണക്കം മാറ്റാന്‍ കുറേ സമയം എടുക്കുകയും ചെയ്യും. എന്നാല്‍ നിങ്ങള്‍ ആത്മാര്‍ത്ഥമായി പങ്കാളിയുടെ പിണക്കം മാറ്റാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ തീര്‍ച്ചയായും ഇനി പറയുന്ന മാര്‍ഗ്ഗങ്ങളിലൂടെ നിങ്ങള്‍ക്ക് അത് നിഷ്പ്രയാസം സാധിക്കും.
1. എന്ത് കാര്യത്തിനാണോ നിങ്ങള്‍ തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായത് അതിനെ കുറിച്ച് വളരെ സമാധാനത്തോടെ ഇരുന്ന് സംയമനത്തോടെ വീണ്ടും ചര്‍ച്ച നടത്തുക. ഇരുവര്‍ക്കും അത് സംബന്ധിച്ച അഭിപ്രായങ്ങള്‍ പറയാനുള്ള അവകാശം വേണം. മുഴുവന്‍ കേട്ട് കഴിയുമ്പോള്‍ നിങ്ങളുടെ പക്ഷത്താണ് തെറ്റ് എന്ന് തിരിച്ചറിഞ്ഞാല്‍ യാതൊരു മറയും ഇല്ലാതെ അവളോട് മനസ്സ് തുറന്ന് ക്ഷമ ചോദിക്കണം. സത്യസന്ധത എല്ലായിപ്പോഴും ഗുണകരം തന്നെയാണ്.
2. സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം വീണ്ടും ഒരു തര്‍ക്കത്തിലേയ്ക്ക് അത് വഴുതി വീഴരുത് എന്നതാണ്. വാക്ക് തര്‍ക്കം എല്ലാ അര്‍ത്ഥത്തിലും ദോഷം തന്നെയാണ്. തെറ്റ് സമ്മതിച്ചാല്‍ മാത്രം പോര നിങ്ങള്‍ക്ക് അവളോട് അങ്ങനെ സംസാരിക്കേണ്ടി വന്നതില്‍ ഏറെ പശ്ചാത്താപം ഉണ്ടെന്ന് പങ്കാളിയ്ക്ക് തോന്നുകയും വേണം.
3. നിങ്ങളുടെ ജീവിതത്തില്‍ ഭാര്യ/കാമുകിയ്ക്ക് എത്രത്തോളം പ്രാമുഖ്യം ഉണ്ടെന്നും ജീവിതകാലം മുഴുവന്‍ അവളുമായുള്ള ഈ ബന്ധം സ്‌നേഹത്തോടെയും സത്യസന്ധതയോടെയും നിലനിര്‍ത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു എന്നും പറയുക. അവളുടെ കൈകള്‍ സ്വന്തം കൈകള്‍ കൊണ്ട് മുറുകെ പിടിച്ച് കൊണ്ട് തന്നെ സംസാരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇത് കാര്യങ്ങള്‍ കൂടുതല്‍ വിശ്വാസത്തോടെ അവളുടെ മനസ്സില്‍ പതിയാന്‍ സഹായിക്കും.
4. സംഭാഷണത്തിനിടയില്‍ പങ്കാളി നിങ്ങളോടുള്ള പിണക്കം മറന്ന് ചിരിക്കാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. നിങ്ങളുടെ സരസമായ സംഭാഷണ രീതി പിണക്കത്തിലിരിക്കുന്ന ഭാര്യ/കാമുകിയെ ഇണക്കത്തിലാക്കാനുള്ള വളരെ ഉത്തമമായ മാര്‍ഗ്ഗം ആണ്.
5. അവള്‍ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ തീര്‍ത്തും ഒഴിവാക്കുക. വേണമെങ്കില്‍ ഒരു ഡിന്നറിനുള്ള ക്ഷണം നല്‍കി അവളെ അതിശയിപ്പിക്കാം. നിങ്ങളുടെ പ്രീയപ്പെട്ടവള്‍ പിണക്കം മറന്ന് എത്രയും പെട്ടെന്ന് ഇണക്കത്തിലായി നിങ്ങളോടുള്ള ദേഷ്യം പാടെ മറക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.
Post Your Comments