ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ കത്വയില്‍ എട്ട് വയസുകാരി ആസിഫയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ പ്രതികരണവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സംഭവം സങ്കല്പ്പിക്കാന് പോലും സാധിക്കാത്ത ക്രൂരതയാണെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യത്വത്തിനെതിരായ ആക്രമണമാണിതെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. മാത്രമല്ല വിഷയത്തെ രാഷ്ട്രീയവത്കരിക്കുന്നതിനെയും ഇദ്ദേഹം വിമര്‍ശിച്ചു.
‘ ഇത്തരമൊരു കേസിലെ പ്രതികളെ എങ്ങനെയാണ് ന്യായീകരിക്കാന്‍ സാധിക്കുക?’എന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. കൂടാതെ പ്രതികളെ ശിക്ഷിക്കാതിരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. നിരപരാധിയായ ഒരു കുഞ്ഞിന് നേര്‍ക്കുണ്ടായ ഇത്രയും നീചമായ ക്രൂരതയെ ന്യായീകരിച്ച് നമ്മള് എന്ത് നേടുമെന്നും അദ്ദേഹം ചോദിച്ചു.
ആസിഫയെ കഴിഞ്ഞ ജനുവരി 10 നാണ് രസനയിലെ വീടിന് സമീപത്തുനിന്നും കാണാതാവുന്നത്. തുടര്‍ന്ന് ഏഴു ദിവസത്തിന് ശേഷമാണ് വനപ്രദേശത്ത് നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. എട്ടുവയസ്സുകാരിയെ റവന്യൂ ഉദ്യോഗസ്ഥന് ഉള്‍പ്പടെ എട്ട് പേര് ചേര്‍ന്നാണ് ക്രൂരമായി കൊലപ്പെടുത്തിയത്. തിങ്കളാഴ്ച പൊലീസ് സമര്‍പ്പിച്ച 18 പേജുളള കുറ്റപത്രത്തില്‍ ബലാത്സംഗത്തെക്കുറിച്ചും കൊലപാതകത്തെക്കുറിച്ചും ഞെട്ടിക്കുന്ന വിവരങ്ങളാണ് ഉണ്ടായിരുന്നത്.
Post Your Comments