ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണ്ണം. ഇതോടെ ഇന്ത്യയ്ക്ക് 13 സ്വര്‍ണമാണ് ലഭിച്ചിരിക്കുന്നത്. 57 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ മത്സരിച്ച രാഹുല്‍ അവാരെയാണ് സ്വര്‍ണം നേടിയത്. ഫൈനലില്‍ കാനഡയ്ക്കു വേണ്ടി മത്സരിച്ച സ്റ്റീവന്‍ തകാഹാഷിയെയാണ് അവാരെ പരാജയപ്പെടുത്തിയത്. 15-7 എന്നതാണ് പോയിന്റ് നില.
ഗുസ്തി വിഭാഗത്തില്‍ വ്യാഴാഴ്ച്ച മാത്രമായി ഇന്ത്യയ്ക്കു ലഭിക്കുന്ന രണ്ടാമത്തെ മെഡലാണിത്. വനിതാ വിഭാഗത്തില്‍ 53 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ബബിത കുമാരി വെള്ളി നേടി. ഫൈനലില്‍ കാനഡയുടെ ഡയാന വെക്കറിനോടാണ് ബബിത പരാജയപ്പെട്ടത്. 5-2 എന്ന നിലയിലായിരുന്നു പോയിന്റ്. 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ വിഭാഗത്തിലെ വനിതകളുടെ മത്സരത്തില്‍ തേജസ്വിനി സാവന്ത് വെള്ളി നേടി. സിംഗപ്പൂരിന്റെ മാര്‍ട്ടിന ലിന്‍ഡ്സെ വെലോസോ സ്വര്‍ണം നേടി.
പുരുഷവിഭാഗം 25 പിഎം പിസ്റ്റള്‍ മത്സരത്തില്‍ നീരജ് കുമാര്‍, അനീഷ് ബന്‍വാല എന്നിവരാണ് ഇന്ത്യയ്ക്കു വേണ്ടി മത്സരിക്കുന്നത്. തേജസ്വിനി സാവന്തിന്റെ ആറാം കോമണ്‍വെല്‍ത്ത് മെഡലാണിത്. 2006ല്‍ രണ്ടു സ്വര്‍ണവും 2010ല്‍ രണ്ടു വെള്ളി, ഒരു വെങ്കലം എന്നിവയാണ് സാവന്ത് സ്വന്തമാക്കിയത്. നിലവില്‍ 13 സ്വര്‍ണവും ആറുവെള്ളിയും എട്ടു വെങ്കലവുമാണ് ഇന്ത്യ നേടിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ എയര്‍ പിസ്റ്റള്‍ 10 മീറ്റര്‍ വിഭാഗത്തില്‍ സ്വര്‍ണം നേടിയ ജീത്തു റായ് 50 മീറ്റര്‍ പിസ്റ്റല്‍ റൗണ്ടില്‍ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഷൂട്ടിങ്ങിലാണ് ഇന്ത്യ കൂടുതല്‍ മെഡലുകളും സ്വന്തമാക്കിയിരിക്കുന്നത്.
Post Your Comments