Latest NewsNewsInternational

തിമിംഗലം കടൽത്തീരത്ത് ചത്തടിഞ്ഞു; വയർ തുറന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിപ്പിക്കുന്നത്

സ്പെയിൻ: സ്‌പെയിനിലെ കടല്‍തീരത്ത് ചത്തടിഞ്ഞ 33 അടി നീളമുള്ള തിമിംഗലത്തിന്റെ വയറ്റില്‍ നിന്ന് കണ്ടെടുത്തത് 30 കിലോ പ്ലാസ്റ്റിക് മാലിന്യം. സ്‌പെയിനിലെ തെക്കുകിഴക്കന്‍ തീരപ്രദേശമായ കാബോ ഡി പലോസയിലാണ് തിമിംഗലം അടിഞ്ഞത്. ബാഗുകളും , വലയും, കയറുമുള്‍പ്പടെ നിരവധി പ്ലാസ്റ്റിക് മാലിന്യങ്ങളാണ് നാട്ടുകാർ ഇതിന്റെ വയറ്റിൽ നിന്ന് കണ്ടെത്തിയത്.

Read Also: കണ്ണൂര്‍ എയര്‍പോര്‍ട്ടിലേയ്ക്ക് അപേക്ഷകരുടെ പ്രവാഹം : അഭിമുഖം നിര്‍ത്തിവെച്ചു

കടലിനുള്ളില്‍ അടിഞ്ഞു കൂടിയ പ്ലാസ്റ്റിക്കുകള്‍ ഭക്ഷിച്ച തിമിംഗലത്തിന് സ്വാഭാവിക വളര്‍ച്ചയുണ്ടായിരുന്നില്ലെന്നും ഇതാണ് മരണകാരണമെന്നുമാണ് ഗവേഷകര്‍ പറയുന്നത്. 45 ടണ്‍ ഭാരമുണ്ടാകേണ്ട സ്ഥാനത്ത് ഈ തിമിംഗലത്തിന് ഏഴ് ടൺ മാത്രമാണ് ഭാരമുണ്ടായിരുന്നത്. തിമിംഗലത്തിന്റെ ദാരുണമരണത്തെ തുടര്‍ന്ന് മുര്‍സിയയിലെ പ്രാദേശിക ഭരണകൂടം കടല്‍ മലിനീകരണത്തിനെതിരെ ശക്തമായി പ്രചരണപരിപാടികൾ ആരംഭിച്ചുകഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button