മത്സ്യബന്ധന ബോട്ടിന് മുന്നില്‍ കുതിച്ചുചാടിയ ഭീമന്‍ തിമിംഗലത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. തിമിംഗല നിരീക്ഷകനായ കേയ്റ്റ് ക്യുമിങ്‌സും ഫൊട്ടോഗ്രഫറായ ഡഗ്ലസ് ക്രോഫ്റ്റും ചേര്‍ന്ന് പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തു വന്നത്. കാനഡയിലെ മൊണ്ടേറേ ബേയില്‍ നിന്നാണ് ഈ അപൂര്‍വ ദൃശ്യങ്ങള്‍ ഇവര്‍ക്ക് ലഭിച്ചത്. ഒരു മത്സ്യബന്ധന ബോട്ടിന് തൊട്ടുമുന്നില്‍ നിന്ന് കൂറ്റന്‍ തിമിംഗലം നിരവധി തവണ കരണം മറിയുകയായിരുന്നു.
കടല്‍ ശാന്തമായിരിക്കുന്ന സമയമായിരുന്നു. ബോട്ടിന് സമീപത്തായി പലതവണ കരണം മറിഞ്ഞ ശേഷമായിരുന്നു ബോട്ടിന് തൊട്ടുമുന്നിലെത്തി തിമിംഗലത്തിന്റെ കുതിച്ചുചാട്ടം. ബോട്ടിനുള്ളില്‍ അമ്പരപ്പോടെയിരിക്കുകയായിരുന്നു മത്സ്യത്തൊഴിലാളികള്‍. മത്സ്യബന്ധന ബോട്ടിനു പിന്നിലുള്ള മറ്റൊരു ബോട്ടിലായിരുന്നു കേയ്റ്റ് ക്യുമിങ്‌സും ഡഗ്ലസ് ക്രോഫ്റ്റും. ബോട്ടിന് മുന്നില്‍ വലിയ മതില്‍ തീര്‍ത്തതുപോലെയുള്ള തിമിംഗലത്തിന്റെ, ഇവര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വൈറലായി.
Post Your Comments