KeralaLatest NewsNewsUncategorized

കണ്ണൂര്‍ എയര്‍പോര്‍ട്ടിലേയ്ക്ക് അപേക്ഷകരുടെ പ്രവാഹം : അഭിമുഖം നിര്‍ത്തിവെച്ചു

കണ്ണൂര്‍ : പ്രവര്‍ത്തനം തുടങ്ങാനിരിക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തിലെ ജോലികള്‍ക്ക് ആളെയെടുക്കാന്‍ സ്വകാര്യ വിമാനക്കമ്പനി നടത്തിയ അഭിമുഖത്തിനെത്തിയതു നാലായിരത്തോളം യുവതീയുവാക്കള്‍. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് സ്റ്റാഫിലേക്ക് ആളെയെടുക്കാനുള്ള അഭിമുഖത്തിലാണു സംഘാടകരുടെ കണക്കുകൂട്ടല്‍ തെറ്റിച്ചു ചെറുപ്പക്കാര്‍ ഒഴുകിയെത്തിയത്.

മലബാര്‍ റെസിഡന്‍സി ഹോട്ടലില്‍ നടന്ന അഭിമുഖത്തിന്റെ ക്യൂ റോഡിലേക്കും നീണ്ടതോടെ ഗതാഗതക്കുരുക്കുമായി. തിരക്കു ക്രമാതീതമായതോടെ അഭിമുഖം അവസാനിപ്പിച്ചു തല്‍ക്കാലം അപേക്ഷകള്‍ വാങ്ങിവയ്ക്കുക മാത്രമാക്കി. ദൂരജില്ലകളില്‍ നിന്നു വരെ പലരും തലേന്നു തന്നെ എത്തിയിരുന്നു. പെണ്‍കുട്ടികളാണു കൂടുതലും. മിനിമം എസ്എസ്എല്‍സിയും ഇരുപത്തഞ്ചില്‍ താഴെ പ്രായവുമാണു യോഗ്യതയായി ആവശ്യപ്പെട്ടിരുന്നത്. ഓണ്‍ലൈനിലൂടെയായിരുന്നു പരസ്യവും അപേക്ഷയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button