ചേർത്തല: വന്‍ തിമിംഗലം തീരത്തടിഞ്ഞു. മഴയും കാറ്റും ശക്തി പ്രാപിച്ചതോടെയാണ് അടിയൊഴുക്കിൽ പെട്ട് അർത്തുങ്കൽ ആയിരംതൈയിലാണ് തിമിംഗലം തീരത്തടിഞ്ഞത്. ഇതിന് 10 മീറ്ററോളം നീളവും 5 ടണ്ണിൽ കൂടുതൽ ഭാരവുമുണ്ടായിരുന്നതായി അധികൃതര്‍ അറിയിച്ചു. 10 വയസോളം പ്രായം വരുന്ന തിമിംഗലത്തിന്റെ ജഡത്തിന് രണ്ടാഴ്ച്ചയിൽപ്പരം പഴക്കവുമുണ്ട്. പ്രായമായതിനാലോ, ഉൾക്കടലിൽ കപ്പലിന്റെ ഭാഗങ്ങൾ കൊണ്ടുണ്ടായ അപകടത്തെത്തുടര്‍ന്നോ ആണ് തിമിംഗലം ചത്തതെന്നാണ് സൂചന. കടൽ അടിത്തട്ട് ഇളകി മറിയുന്ന സമയമായതിനാൽ ജഡം തീരത്തേക്ക് അടിഞ്ഞതാകാമെന്നും അധികൃതർ വ്യക്തമാക്കി.
Post Your Comments