Latest NewsIndiaNews

ഭർത്താവിനോട് വഴക്കിട്ട ഭാര്യ ഒടുവിൽ ആത്മഹത്യ ചെയ്തു

സേലം: 3 കുട്ടികളുടെ ‘അമ്മ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ബുധനാഴ്ച്ച സേലത്തെ പൊന്നമ്മപേട്ടിലാണ് സംഭവം നടന്നത്. 30 കാരിയായ വീണദേവിയാണ് ആത്മഹത്യ ചെയ്തത്. കടുത്ത മദ്യപാനിയായ ഭർത്താവ് മുരുകേശനുമായി വഴക്ക് നടന്നിരുന്നു. ഇതിനു പിന്നാലെയാണ് വീണാദേവി ആത്മഹത്യ ചെയ്തത്.

read also: പൊലീസ് ഭീഷണി ഭയന്ന് പ്രതി ആത്മഹത്യ ചെയ്തു

ഇവർ എല്ലാ ദിവസവും വഴക്ക് ഉണ്ടാക്കാറുണ്ടെന്നും ചൊവാഴ്ച്ച രാത്രിയും പതിവ് പോലെ വഴക്ക് നടന്നുവെന്നും ബന്ധുക്കൾ പറയുന്നു. ഇതിൽ മനം നൊന്താണ് ഇവർ ആത്മഹത്യ ചെയ്തത്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button