കേംബ്രിഡ്ജ് അനലിറ്റിക ഉപാഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയതിനെ തുടർന്ന് വിവിധ രാജ്യങ്ങളിൽ നിന്നും കനത്ത തിരിച്ചടിയാണ് ഫേസ്ബുക്കിന് നേരിടേണ്ടി വന്നത്. സംഭവുമായി ബന്ധപെട്ടു അമേരിക്കന്‍ സെനറ്റ് സമിതിക്ക് മുൻപാകെ ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് നേരത്തെ മാപ്പ് പറഞ്ഞിരുന്നു. “വ്യക്തിവിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ കഴിയാത്തത് തന്‍റെ തെറ്റാണ്. ഇതില്‍ ക്ഷമ ചോദിക്കുന്നു. ദോഷകരമായി ഫേസ്ബുക്കിനെ ഉപയോഗിക്കാം എന്നത് ഗൗരവമായി എടുത്തില്ല” എന്ന് സക്കര്‍ബര്‍ഗ് പറഞ്ഞിരുന്നു.
ഈ സംഭവത്തോടെ ചിലർ ഫേസ്ബുക്ക് ഉപയോഗിക്കാൻ തന്നെ ഭയപ്പെടുന്നു. അതിനാൽ നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാക്കണമെങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ ഒഴിവാക്കുക.
1. ജനനത്തീയതി ഉൾപ്പെടുത്താതിരിക്കുക
2.ഫോൺ നമ്പർ ഒഴിവാക്കുക
3.അടുത്തറിയാവുന്ന സുഹൃത്തുക്കളെ മാത്രം ഫ്രണ്ട്സ് ലിസ്റ്റിൽ ഉൾപ്പെടുത്തുക
4. കുട്ടികളുടെയോ,മറ്റു ബന്ധുക്കളുടെയോ ചിത്രങ്ങൾ ഷെയർ ചെയ്യാതിരിക്കുക
5. നിങ്ങളുടെ കുട്ടികളെ കുറിച്ചോ,പഠിക്കുന്ന സംബന്ധിച്ച വിവരങ്ങൾ നൽകരുത്.
6. ആൻഡ്രോയിഡ്/ഐഫോൺ എന്നിവയിൽ ലൊക്കേഷൻ സർവീസ് ഓഫ് ചെയ്തിട്ട ശേഷം ഫേസ്ബുക് ഉപയോഗിക്കുക.
7.നിങ്ങളുടെ ജോലി സംബന്ധിച്ച വിവരങ്ങൾ നൽകാതിരിക്കുക
8. നിങ്ങൾ ഇപ്പോൾ ഇന്ന സ്ഥലത്താണ് എന്ന് ഫേസ്ബുക്കിൽ രേഖപ്പെടുത്തുന്നതും,ടാഗ് ചെയ്യുന്നതും ഒഴിവാക്കണം
9.അവധികാല പ്ലാനുകളെ കുറിച്ച് ഫേസ്ബുക്കിൽ പങ്കു വെക്കാതിരിക്കുക
10 വിമാനത്തില്‍ യാത്ര ചെയാന്‍ നേരം ലഭിക്കുന്ന ബോർഡിങ് പാസ്സുകളുടെ ചിത്രങ്ങൾ ഒരിക്കലും ഫേസ്ബുക്കിൽ ഷെയർ ചെയ്യരുത്
Also read ;വിവരം ചോര്‍ത്തല്‍: പ്രമുഖ കമ്പനികൾക്ക് കടിഞ്ഞാണിടാൻ കേന്ദ്രം : കർശന നിർദ്ദേശവുമായി പ്രധാനമന്ത്രി
Post Your Comments