Latest NewsIndiaNews

തീവ്രവാദികളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ജവാനും സിവിലിയന്മാരും കൊല്ലപ്പെട്ടു

ശ്രീനഗര്‍: തീവ്രവാദികളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ജവാന്‍ കൊല്ലപ്പെട്ടു. ജമ്മു കശ്​മീരിലെ കുല്‍ഗാം ജില്ലയിലാണ് ആക്രമണം ഉണ്ടായത്. രണ്ട്​ കുട്ടികളടക്കം നാല്​​ സിവിലിയന്മാരും കൊല്ലപ്പെട്ടു. രണ്ട്​ ജവാന്മാര്‍ക്ക്​ പരിക്കുണ്ട്​. ​ കൊല്ലപ്പെട്ടത് ആന്ധ്രപ്രദേശ്​ സ്വദേശി സാപ്പര്‍ സാദ ഗുണകര റാവു (24)ആണ്​.

സംഭവം നടന്നത് ബുധനാഴ്​ച പുലര്‍ച്ചെയാണ്. സുരക്ഷാസേനക്ക്​ നേരെ പ്രദേശവാസികള്‍ സംഘംചേര്‍ന്ന്​ കല്ലേറു നടത്തിയതാണ്​ ബലപ്രയോഗത്തിലേക്ക്​ നയിച്ചതെന്ന്​ ഒൗദ്യോഗിക കേ​ന്ദ്രങ്ങള്‍ അറിയിച്ചു. 24 സിവിലിയന്മാര്‍ക്ക്​ പരിക്കേറ്റു. ​ ഏറ്റുമുട്ടലും സംഘര്‍ഷവും ഉണ്ടായത് കുല്‍ഗാം ജില്ലയില്‍ ഖുദ്​വാനി പ്രദേശത്ത്​ തീവ്രവാദികള്‍ക്കായി സുരക്ഷാസേന തിരച്ചില്‍ നടത്തുന്നതിനിടയിലാണ്​. മൂന്ന്​ തീവ്രവാദികള്‍ രക്ഷപ്പെട്ടു.

read also: കശ്‌മീരിൽ ഏറ്റുമുട്ടൽ : ഒരു ജവാന് വിരമ്യത്യു

സര്‍ജില്‍ അഹമ്മദ്​ (25), ഫൈസല്‍ ഇലാഹി (14), ബിലാല്‍ അഹമ്മദ്​ (16) എന്നിവരാണ്​ കൊല്ലപ്പെട്ട സിവിലിയന്മാര്‍. ഒരാളുടെ പേര്​ ലഭ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button