ബെംഗളൂരു: മുന്‍ കേന്ദ്രമന്ത്രിയും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എസ്എം കൃഷ്ണ ബിജെപിയില്‍ നിന്നും കോണ്‍ഗ്രസിലേക്ക് മടങ്ങിയേക്കുമെന്ന് സൂചന. മകള്‍ക്ക് ബിജെപി സീറ്റ് നല്‍കാത്തതിനെ തുടര്‍ന്നാണിത്. കഴിഞ്ഞ ദിവസം ബിജെപി പുറത്തിറക്കിയ ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍ മകള്‍ക്ക് ഇടം ലഭിക്കാത്തതാണ് കൃഷ്ണയെ ചോടിപ്പിച്ചത്. അടുത്ത പട്ടികയിലും മകളെ പരിഗണിച്ചില്ലെങ്കില്‍ കൃഷ്ണ പാര്‍ട്ടി വിടുമെന്ന അഭ്യൂഹം ശക്തമാണ്. കോണ്‍ഗ്രസിലേക്ക് മടങ്ങാനായി മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും വിവരമുണ്ട്.
കഴിഞ്ഞ വര്‍ഷമാണ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് കൃഷ്ണ ബിജെപിയില്‍ ചേര്‍ന്നത്. രാജിവെച്ച് രണ്ട് മാസങ്ങള്‍ക്ക് ശേഷമായിരുന്നു അദ്ദേഹം ബിജെപിയില്‍ അംഗമായത്. എന്നാല്‍, ബിജെപിയില്‍ പദവിയൊന്നും ലഭിച്ചിരുന്നുമില്ല. ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെ കൃഷ്ണ ഉപരാഷ്ട്രപതി ആയേക്കുമെന്ന സൂചനകളുണ്ടായിരുന്നു.
ബിജെപിയിലെത്തി ഒരു വര്‍ഷം പൂര്‍ത്തിയായതിനു തൊട്ടുപിന്നാലെയാണു മാതൃസംഘടനയിലേക്കുള്ള മടക്കത്തിനു വഴിയൊരുങ്ങുന്നത്. 50 വര്‍ഷത്തോളം നീണ്ട കോണ്‍ഗ്രസ് സഹവാസം അവസാനിപ്പിച്ച് 2017 മാര്‍ച്ചിലാണ് കൃഷ്ണ ബിജെപിയിലേക്കു ചുവടുമാറ്റിയത്. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തു ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേരിട്ടാണ് അംഗത്വം നല്‍കിയത്.
Post Your Comments