Latest NewsNewsIndia

സോഷ്യല്‍ മീഡിയകളുടെ പരിമിതികളും പാര്‍ശ്വഫലങ്ങളും മനസിലാക്കണമെന്ന് മോഹന്‍ ഭാഗവത്

നാഗ്പൂര്‍: സോഷ്യല്‍ മീഡിയകളുടെ പരിമിതികളും പാര്‍ശ്വഫലങ്ങളും മനസിലാക്കണമെന്ന് ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. ഇത്തരത്തിലുള്ള സാങ്കേതിക വിദ്യകള്‍ ശരിയായ രീതിയില്‍ വേണം ഉപയോഗിക്കാന്‍. അല്ലാതെ ഇവയ്ക്ക് അടിമകളാകരുതെന്നും ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

സോഷ്യല്‍ മീഡിയകള്‍ പലപ്പോഴും വ്യക്തിയില്‍ സ്വാര്‍ത്ഥത വരുത്താന്‍ കാരണമാകുന്നുണ്ട് . ഞാന്‍ , എനിക്ക്, എന്റെ എന്നതാണ് ഇത്തരം മാദ്ധ്യമങ്ങളുടെ പൊതുസ്വഭാവം . സ്വന്തം അഭിപ്രായം പൊതുവായ ഒന്നിന്റെ ഭാഗമാണെന്നറിഞ്ഞു കൊണ്ട് പൊതു അഭിപ്രായത്തിനു കാത്തിരിക്കാതെ പറയുമ്പോള്‍ തെറ്റിദ്ധാരണയുണ്ടാകാറുണ്ട് . അതു കൊണ്ടു തന്നെ പിന്നീട് ഇത് ഡിലീറ്റ് ചെയ്യേണ്ടിയും വരുന്നു. ഇത് സ്വയംസേവകര്‍ക്കുള്‍പ്പെടെ സംഭവിക്കാറുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫേസ്ബുക്കിന്റെ പേരില്‍ നിന്ന് തന്നെ അത് വ്യക്ത്യാധിഷ്ടിതമാണെന്ന് മനസ്സിലാക്കാന്‍ കഴിയും. ഇത്തരം മാദ്ധ്യമങ്ങള്‍ വ്യക്തി കേന്ദ്രീകൃതമായ അഭിപ്രായങ്ങള്‍ക്കും ഉയര്‍ത്തിക്കാട്ടലിനും കാരണമാകുകയും ചെയ്യുന്നു. സംഘ പ്രവര്‍ത്തനത്തില്‍ ഇതിന് പ്രസക്തിയില്ല. അതേസമയം രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമൂഹ്യമാദ്ധ്യമങ്ങള്‍ വിലയേറിയതാണ്. എങ്കിലും സൂക്ഷിച്ച് ഉപയോഗിക്കണം. -മോഹന്‍ ഭാഗവത് പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button