Latest NewsKeralaIndiaNews

കീഴാറ്റൂര്‍ സമരം: വയൽക്കിളികളെ കൂട്ടിലാക്കാൻ സി.പി.എം ശ്രമം തുടങ്ങി

കണ്ണൂര്‍: കീഴാറ്റൂര്‍ സമരക്കാരെ അനുനയിപ്പിക്കാന്‍ സി.പി.എം ശ്രമം തുടങ്ങി. ശക്തമായ സമരവുമായി വയൽക്കിളികൾ മുന്നോട്ട് പോകാനൊരുങ്ങുന്നതോടെയാണ് സമരക്കാരെ അനുനയിപ്പിക്കാന്‍ സി.പി.എം ശ്രമിക്കുന്നത്. സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ തന്നെയാണ്​ അനുനയ ശ്രമങ്ങള്‍ക്കിറങ്ങിയത്​. സി.പി.എമ്മില്‍ നിന്ന്​ പുറത്താക്കിയ സമരക്കാരുടെ വീടുകള്‍ ജയരാജന്‍ സന്ദര്‍ശിച്ചു.

ALSO READ:വീണ്ടും വയൽക്കിളികളെ പരിഹസിച്ച് മന്ത്രി സുധാകരന്‍

സമരത്തിൽ നിന്ന് പിന്മാറണമെന്നതാണ് സി.പി.എം മുന്നോട്ട് വെയ്ക്കുന്ന പ്രധാന ആവശ്യം.സമരത്തില്‍ നിന്ന്​ പിന്‍മാറുകയാണെങ്കില്‍ അവര്‍ക്കെതിരെ പാര്‍ട്ടി സ്വീകരിച്ച അച്ചടക്ക നടപടികള്‍ പുനഃപരിശോധിക്കാമെന്ന ഉറപ്പും ജയരാജന്‍ സമരക്കാര്‍ക്ക്​ നല്‍കിയിട്ടുണ്ട്​. ബി.ജെ.പിയും ആര്‍.എസ്​.എസും വയല്‍ക്കിളി സമരത്തില്‍ നിന്ന്​ മുതലെടുപ്പ്​ നടത്തുകയാണെന്നും പി ജയരാജന്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button