Latest NewsKeralaNattuvarthaNews

പിണറായിക്ക് പാർട്ടിയെപ്പറ്റി ഒരു ചുക്കും അറിയില്ല, അണികൾ നേതാക്കളെ തെറി പറയുന്നത് കണ്ടു നിൽക്കേണ്ട ഗതികേട് : സി.പി.ജോൺ

പാർട്ടിയുടെ കൊടി പിടിച്ച് നേതാക്കളെ അണികൾ തെറി പറയുന്നത് കണ്ടുനിൽക്കേണ്ടി വരുന്ന ഗതികേടിലാണ് സി.പി.എമ്മെന്ന് സി.എം.പി ജനറൽ സെക്രട്ടറി സി.പി.ജോൺ. പാർട്ടി ഓഫീസിന് പുറത്ത് പിണറായി വിജയന്റെ തീരുമാനങ്ങൾക്ക് പ്രസക്തിയില്ലാതായെന്നും, പിണറായി വിജയന് പാർട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയില്ലെന്നും ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

”യു.ഡി.എഫ് അധികാരത്തിൽ തിരിച്ചെത്താനുള്ള സാദ്ധ്യത വളരെ വർദ്ധിച്ചു. എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥിപട്ടിക പുറത്തുവന്നപ്പോൾ, സി.പി.എമ്മിന്റേത് ഗൗരവമുള്ള ക്യാബിനറ്റില്ലാത്ത സ്ഥാനാർത്ഥിപട്ടികയാണ്. 20 വയസ്സ് മുതൽ സി.പി.എമ്മിൽ ചുവരെഴുതിയും പോസ്റ്ററൊട്ടിച്ചുമൊക്കെ പ്രവർത്തിച്ചവരാണ് ഞങ്ങളൊക്കെ. ഒരു കാലത്തും ഇതുപോലെ പൊട്ടിത്തെറിയുണ്ടായിട്ടില്ല.

വി.എസിനനുകൂലമായുണ്ടായ പൊട്ടിത്തെറിയെ ഇതിനോട് താരതമ്യപ്പെടുത്താനാവില്ല. വി.എസ് കേരളം കണ്ട വലിയ ആചാര്യരിലൊരാളാണ്. അദ്ദേഹത്തിന് സീറ്റ് നിഷേധിച്ചപ്പോൾ നാട്ടിലെമ്പാടും പ്രതിഷേധപ്രകടനങ്ങളരങ്ങേറിയത് പോലും ഒരദ്ഭുതമാണ്. അന്ന് പിണറായി വിജയൻ പത്രക്കാരോട് പറഞ്ഞത്, നിങ്ങൾക്കൊരു ചുക്കും ഈ പാർട്ടിയെക്കുറിച്ചറിയില്ലെന്നാണ്”.

ഇപ്പോൾ എനിക്ക് പറയാനുള്ളത് പിണറായി വിജയന് ഒരു ചുക്കും അദ്ദേഹത്തിന്റെ പാർട്ടിയെക്കുറിച്ചറിയില്ലെന്നാണ്. അദ്ദേഹം ഭയന്നിരിക്കുകയാണ്. ധർമ്മടം മണ്ഡലത്തിൽ അധികമാളുകൾ വരേണ്ടെന്നാണ് നിർദ്ദേശം കൊടുത്തിട്ടുള്ളത്. കുറ്റ്യാടിയൊക്കെ വളരെയടുത്താണല്ലോ ധർമ്മടത്ത് നിന്ന്. സി.പി.എമ്മിൽ ഇത്തരം പ്രകടനങ്ങൾ പുതിയ അനുഭവമെന്ന് മാത്രമല്ല, പങ്കെടുക്കുന്നവരുടെ എണ്ണം കൂടുകയാണ്”. പാർട്ടിയുടെ കൊടി പിടിച്ച് നേതാക്കളെ തെറി പറയുന്നത് കണ്ടുനിൽക്കേണ്ടി വരുന്ന ഗതികേടാണ് സി.പി.എം നേതൃത്വത്തിനിന്നും, പാർട്ടി ഓഫീസിന് പുറത്ത് പിണറായിവിജയന്റെ തീരുമാനങ്ങൾക്ക് പ്രസക്തിയില്ലാതാഎന്നും സി.പി ജോൺ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button