ചാവക്കാട്: എടക്കഴിയൂരില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന് വെട്ടേറ്റ സംഭവത്തില്‍ രണ്ടുപേർ പിടിയിൽ. അയിനിക്കല്‍ മുഹമ്മദ് അഫ്ബില്‍(26), തറപ്പറമ്ബില്‍ ഗദ്ദാഫി(33) എന്നിവരെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് ഫുട്‌ബോള്‍ മത്സരം കണ്ട് ബൈക്കില്‍ മടങ്ങവെയാണ് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ എടക്കഴിയൂര്‍ തൈക്കൂട്ടത്തില്‍ അബുവിന്റെ മകന്‍ നിയാസി(25)നെ പ്രതികൾ വെട്ടി പരിക്കേൽപ്പിച്ചത്.
also read:ബി.ജെ.പി-ഡി.വൈ.എഫ്.ഐ സംഘര്‍ഷം: പ്രവര്‍ത്തകര്‍ക്ക് പരിക്ക്
മൂന്നു ബൈക്കുകളിലായി വന്ന സംഘമാണ് നിയാസിനെ ആക്രമിച്ചത്. സംഭവത്തിൽ ഏഴ് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ബാക്കിയുള്ളവർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ് . പിടിയിലായ പ്രതികളും ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ്.
Post Your Comments