ചാവക്കാട്: ചാവക്കാട് കടലില്‍ മൂന്ന് മത്സ്യത്തൊഴിലാളികള്‍ മുങ്ങിമരിച്ച സംഭവം , പിണറായി സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായത് അനാസ്ഥ. സര്‍ക്കാറിന്റെ ഭാഗത്തു നിന്നു ഒരു സഹായവും ചെയ്തില്ലെന്ന് പിഴവുകള്‍ ചൂണ്ടിക്കാണിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കഴിഞ്ഞ മാസമാണ് ചാവക്കാട് കടലില്‍ മൂന്ന് മത്സ്യത്തൊഴിലാളി യുവാക്കള്‍ മുങ്ങിമരിച്ചത്. സംഭവത്തില്‍ സര്‍ക്കാര്‍ പക്ഷപാതിത്വം കാണിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു.. യുവാക്കള്‍ കടലില്‍ മുങ്ങിപോയപ്പോള്‍ രക്ഷാദൗത്യത്തിന് സഹായിക്കാതിരുന്ന സര്‍ക്കാര്‍ മരണാനന്തരം ഒരു സഹായവും ചെയ്തില്ല. അപകടത്തില്‍ മരിച്ച വിഷ്ണു, ജിഷ്ണു, ജഗനാഥ് എന്നിവരുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also : പരീക്ഷാ കേന്ദ്രത്തിലെ തിരക്ക്; 600പേര്‍ക്കെതിരെ കേസ്
സ്വന്തം നാട്ടില്‍ മൂന്ന് ചെറുപ്പക്കാര്‍ മുങ്ങിമരിച്ചിട്ടും അവിടേക്ക് തിരിഞ്ഞു നോക്കാതിരുന്ന മന്ത്രി എ.സി മൊയ്തീന്‍ വിവേചനപരമായാണ് പെരുമാറിയത്. ഗുരുവായൂര്‍ എം.എല്‍.എയും ഒന്നും ചെയ്തില്ല. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കും ഇടതുമുന്നണി നേതാക്കളുടെ ബാങ്ക് കടം വീട്ടാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും പണം അനുവദിക്കുന്ന സര്‍ക്കാര്‍ പാവപ്പെട്ട യുവാക്കള്‍ക്ക് നായാപൈസ അനുവദിച്ചിട്ടില്ല. മത്സ്യത്തൊഴിലാളികളായതുകൊണ്ടും സംഘടിത വോട്ടുബാങ്കല്ലാത്തതു കൊണ്ടുമാണ് ഈ യുവാക്കള്‍ക്ക് നീതി കിട്ടാത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാര്‍ രണ്ട് തരത്തിലാണ് ജനങ്ങളെ കാണുന്നത്. മരിച്ചവരുടെ ആശ്രിതര്‍ക്ക് 25 ലക്ഷം രൂപയും കുടുംബത്തിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. സ്വപ്നയ്ക്കും സരിത്തിനും ജോലി നല്‍കുന്ന സര്‍ക്കാര്‍ അര്‍ഹതപ്പെട്ടവരെ അവഗണിക്കുകയാണ്. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് നീതി ലഭ്യമാക്കാനായി തീരദേശ മേഖലയില്‍ പ്രക്ഷോഭം തുടങ്ങുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാപ്രസിഡന്റ് കെ.കെ അനീഷ്‌കുമാര്‍ പങ്കെടുത്തു.
Post Your Comments