അടിക്കടി വില വർധിപ്പിക്കുന്ന പതിവ് അവസാനിപ്പിക്കാൻ എണ്ണക്കമ്പനികൾക്കു കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയതായി റിപ്പോർട്ട്. വിലവർധിപ്പിക്കുന്നതു തൽക്കാലത്തേക്കു നിർത്താനുള്ള കേന്ദ്രസർക്കാർ നിർദ്ദേശം രാജ്യാന്തര തലത്തിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞതിനെ തുടർന്നാണ്. ഇക്കാര്യം ബിസിനസ് വെബ്സൈറ്റായ ബ്ലൂംബെർഗ് ഡോട് കോമാണ് റിപ്പോർട്ട് ചെയ്തത്.
read also: ഇന്ധന വിലയില്‍ മാറ്റം; പുതിയ നിരക്ക് ഇങ്ങനെ
കേന്ദ്രസർക്കാർ ഇതുമായി ബന്ധപ്പെട്ട് നിർദ്ദേശം ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ തുടങ്ങി രാജ്യത്തെ വമ്പൻ കമ്പനികൾക്കെല്ലാം കൈമാറിയിട്ടുണ്ട്. എണ്ണക്കമ്പനികൾക്ക് മൂക്കുകയറിടാനുള്ള കേന്ദ്ര സർക്കാർ നീക്കം പെട്രോൾവില 80 രൂപയോട് അടുക്കുകയും ഡീസൽ വില പെട്രോൾ വിലയ്ക്കു സമാനമായി വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ്.
ഇന്ത്യയിൽ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്. ഇന്ത്യ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ പെട്രോളിനും ഡീസലിനും ഏറ്റവും വിലയുള്ള രാജ്യം കൂടിയാണ്. ഇന്ധനവിലയുടെ പകുതിയിലേറെയും ഇന്ത്യയിൽ നികുതിയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. മോദി സർക്കാർ അടുത്തിടെ നടപ്പാക്കിയ ജിഎസ്ടി സംവിധാനത്തിനു കീഴിൽ പെട്രോളും ഡീസലും ഉൾപ്പെടുത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രസർക്കാർ ഇതുവരെ തയാറായിട്ടില്ല.
Post Your Comments