ദമാസ്കസ്‍: അടുത്ത 72മണിക്കൂറിൽ മിസൈൽ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. പാൻ യൂറോപ്പ്യൻ എയർ ട്രാഫിക് കണ്ട്രോൾ ഏജൻസിയാണ് മുന്നറിയിപ്പ് നൽകിയത്. ഏജൻസിയുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ വിമാനകമ്പനികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. സിറിയയിലെ കിഴക്കൻ മെഡിറ്റേറിയൻ മേഖലയിലാണ് മിസൈൽ അക്രമണമുണ്ടാകാൻ സാധ്യത.
also read:സൗദി അറേബ്യക്ക് നേരെ വീണ്ടും ഹൂതികളുടെ മിസൈൽ ആക്രമണം
മിസൈൽ ആക്രമണം ഉണ്ടാകുകയാണെങ്കിൽ വഭിമാനങ്ങളുടെ വാർത്താവിനിമയ സംവിദാനങ്ങൾ പ്രവർത്തിക്കാതെയാകും. ഏജൻസിയുടെ മുന്നറിയിപ്പിനെ തുടർന്ന് വിമാനകമ്പനികളും ജാഗ്രത പാലിക്കുന്നുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തന്റെ യാത്രകൾ മാറ്റിവെച്ചിട്ടുണ്ട്.
Post Your Comments