കുഞ്ഞുങ്ങളോടുള്ള ക്രൂരതയുടെ പല വാര്‍ത്തകളും പുറത്തെത്തിയിട്ടുണ്ട്. ഇപ്പോള്‍ പുറത്തെത്തുന്ന പുതിയ വാര്‍ത്തയും ഇത്തരത്തില്‍ ഒന്നു തന്നെയാണ്. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. എട്ട് വയസുകാരിയെ ബലാത്സംഗത്തിനിരയാക്കിയ ശേഷം ചുട്ട് കൊന്നു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.
സംഭവത്തില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. ലാഹോറില്‍ നിന്നും 200 കിലോ മീറ്റര്‍ അകലെ സഹിവാല്‍ ജില്ലയിലെ ചിചവാത്നിയില് പ്രതിഷേധിച്ചു. പ്രദേശത്തെ പ്രധാന റോഡായ ജി ടി റോഡ് പ്രതിഷേധകര്‍ ഉപരോധിച്ചു. പ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്തെന്ന് അറിയിച്ചതോടെയാണ് പ്രതിഷേധകര്‍ പിരിഞ്ഞു പോയത്.
രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കുട്ടി ഞായറാഴ്ചയാണ് കാണാതാവുന്നത്. കടയില്‍ മിഠായി വാങ്ങാനായി പോയ കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും അയല്‍വാസികളും ചേര്‍ന്ന് തിരച്ചില്‍ ആരംഭിക്കുകയായിരുന്നു.
തുടര്‍ന്ന് വിജനമായ സ്ഥലത്ത് കുട്ടിയെ ബോധമില്ലാതെ കണ്ടെത്തുകയായിരുന്നു. ദേഹമാസകലം പൊള്ളലേറ്റിരുന്നു. തുടര്‍ന്ന് കുട്ടിയെ ഉടനടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 70 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു എന്നാണ് ഡോക്ടര്‍ പറഞ്ഞത്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Post Your Comments