Latest NewsKeralaNews

എല്‍ഡിഎഫ് നീക്കത്തിനെതിരെ യൂഡിഎഫും ബിജെപിയും – വീടുപണി പുനരാരംഭിച്ച് ചിത്രലേഖ

കണ്ണൂര്‍: സിപിഎം ജാതിവിവേചനത്തിനെതിരെ പോരാടി ജനശ്രദ്ധയാകര്‍ഷിച്ച ദളിത് വനിതാ ഓട്ടോ ഡ്രൈവര്‍ ചിത്രലേഖയ്ക്ക് സര്‍ക്കാര്‍ വകയായി ലഭിച്ച സഥലത്ത് വീടുപണി പുനരാരംഭിച്ചു. അഞ്ചു സെന്‌റ് സ്ഥലത്താണ് വീടുപണി പുരോഗമിക്കുന്നത്. ചിറയ്ക്കല്‍ പഞ്ചായത്ത് കാട്ടാമ്പള്ളിയില്‍ യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച സ്ഥലം എല്‍ഡിഎഫ് സര്‍ക്കാര്‍ തിരിച്ചെടുക്കാന്‍ ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വീടു നിര്‍മ്മാണം വീണ്ടും ആരംഭിച്ചത്.

സണ്‍ഷേഡ് വാര്‍പ്പ് ഉള്‍പ്പടെയുള്ള ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. പ്രവാസി മലയാളി കൂട്ടായ്മയായ ഗ്രീന്‍ വോയ്‌സിന്‌റെ സഹായത്തോടെയാണ് വീടിന്‌റെ നിര്‍മ്മാണം. എല്‍ഡിഎഫ് സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ നടത്തുന്ന നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് യുഡിഎഫും ബിജെപിയും പ്രഖ്യാപിച്ചിട്ടുണ്ട്. വളരെ വൈകിയാണ് റവന്യു വകുപ്പിന്‌റെ ഭാഗത്തു നിന്നും ഭൂമിദാനം റദ്ദാക്കിയതായി അറിയിച്ചുള്ള കത്ത് ലഭിച്ചത്. സര്‍ക്കാരില്‍ നിന്നുള്ള തുടര്‍നടപടികളും മരവിച്ച അവസ്ഥയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button