ലണ്ടൻ ; സിറിയയിലെ രാസായുധ പ്രയോഗം അമേരിക്കൻ പ്രസിഡന്റ് ട്രംപുമായി ചർച്ചയ്ക്ക് ഒരുങ്ങി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. സംഭവത്തിന്റെ ഗൗരവം മനസിലാക്കി സഖ്യ കക്ഷികളുമായി ഞങ്ങൾ ചർച്ച നടത്തുകയാണ്. കഴിഞ്ഞ ദിവസം ഫ്രാൻസ് പ്രസിഡന്റ് ഇമ്മനുവൽ മാക്രോണുമായി സംസാരിച്ചിരുന്നു. ഇന്ന് അർദ്ധ രാത്രിക്ക് മുൻപായി ട്രംപുമായി ചർച്ചക്ക് ശ്രമിക്കുകയാണെന്നു കിഴക്കൻ ഇംഗ്ലണ്ടിലെ കേംബ്രിഡ്ജേഷറിൽ വെച്ച് തെരേസ മേ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
സിറിയയിൽ സൈനിക നടപടിക്ക് വാഷിങ്ടൺ തീരുമാനിച്ചാൽ ബ്രിട്ടൻ അതിൽ പങ്കു ചേരുമോ ? എന്ന ചോദ്യത്തിന് പ്രധാനമന്ത്രി കൃത്യമായ മറുപടി നൽകിയില്ല. “ആക്രമണം നടത്തിയവർക്ക് തക്ക ശിക്ഷ ലഭിക്കുമെന്ന് വിശ്വസിക്കുന്നു. ബന്ധപ്പെട്ട വിഷയം ബ്രിട്ടനിലെ ദേശീയ സുരക്ഷാ കൗൺസിൽ യോഗത്തിൽ ഉന്നയിക്കും. ഡൗമ എന്ന പ്രദേശത്താണ് ഈ ക്രൂരമായ ആക്രമണം നടന്നത്. യഥാർഥത്തിൽ അവിടെ എന്താണ് സംഭവിച്ചത് എന്നറിയാനുള്ള അന്വേഷണത്തിലാണ് ഞങ്ങളും സഖ്യ കക്ഷികളും എന്ന് തെരേസ മെ വ്യക്തമാക്കി.
Also read ;സിറിയയില്‍ നടന്നത് രാസായുധാക്രമണമല്ല; വെളിപ്പെടുത്തലുമായി റഷ്യ
Post Your Comments