തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളില്‍ മൂന്നാംമുറ തുടരുന്നതിന്റെ തെളിവാണ് ശ്രീജിത്തിന്റെ മരണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. മൂന്നാംമുറ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടിക്കടി അവകാശപ്പെടാറുണ്ടെങ്കിലും നിരപരാധികളെപോലും കേസില്‍പെടുത്തി സ്റ്റേഷനിലെത്തിച്ച് ക്രൂരമായി പീഡിപ്പിക്കുന്ന സംഭവങ്ങളാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: പൊലീസ് ഭീഷണി ഭയന്ന് പ്രതി ആത്മഹത്യ ചെയ്തു
ജനകീയ സമരങ്ങളെപോലും ലാത്തിയും ഗ്രനേഡുകളുമായി നേരിടുകയാണ്. ഒരുഭാഗത്ത് സിപിഎം ക്രിമിനലുകളും മറുഭാഗത്ത് പോലീസും നടത്തുന്ന അതിക്രമംമൂലം ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. വാരാപ്പുഴയില്‍ ആളുമാറി അറസ്റ്റ് ചെയ്താണ് യുവാവിനെ പൊലീസ് മർദ്ദിച്ചത്.പോലീസിനെ ഇടതുസര്‍ക്കാര്‍ കയറൂരി വിട്ടിരിക്കുകയാണ്. ഇതിൽ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാന വ്യാപകമായി ബിജെപി പ്രതിഷേധ ദിനം ആചരിക്കുമെന്നും കുമ്മനം രാജശേഖരൻ പറയുകയുണ്ടായി.
Post Your Comments