KeralaLatest NewsNews

പൊലീസ് ഭീഷണി ഭയന്ന് പ്രതി ആത്മഹത്യ ചെയ്തു

പാലക്കാട്: പൊലീസ് ഭീഷണി ഭയന്ന് പ്രതി ആത്മഹത്യ ചെയ്തു. കെ.എസ്.ആര്‍.ടി.സി ബസിന് കല്ലെറിഞ്ഞ കേസിലെ പ്രതിയാണ് മരത്തില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച്ച ഉച്ചയോടെ വീടിന് സമീപത്തെ മരത്തിൽ തൂങ്ങി മരിച്ചത് പാലക്കാട് പള്ളത്തേരി സ്വദേശി സന്തോഷാണ്.

കഴിഞ്ഞ ദിവസം കെ എസ് ആർ ടി സി ബസിനു കല്ലെറിഞ്ഞ കേസിൽ സന്തോഷ് അടക്കമുള്ള നാല് പേരെ പോലീസ് വിളിപ്പിച്ചിരുന്നു. 60,000 രൂപ നഷ്ടപരിഹാരമായി അടക്കാനും ആവശ്യപ്പെട്ടിരുന്നു. മറ്റുള്ളവര്‍ പണം നല്‍കി. പക്ഷെ സന്തോഷ് പോലീസിനോട് സാവകാശം ചോദിച്ചു. എന്നാൽ പോലീസ് ഇത് അംഗീകരിച്ചില്ല. തുടർന്ന് ചൊവ്വാഴ്ച മൂന്ന് മണിക്ക് മുമ്പായി പണം അടക്കാന്‍ പോലീസ് ആവശ്യപ്പെടുകയായിരുന്നു.

read also: കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുമായി ആത്മഹത്യ ചെയ്ത വാസുദേവന്റെ മകന്‍ വിനീഷ്

മാത്രമല്ല പണമടച്ചില്ലെങ്കില്‍ വീട്ടിലെത്തി അറസ്റ്റ് ചെയ്യുമെന്നും പോലീസ് സന്തോഷിനെ ഭീഷണിപ്പെടുത്തി. ഇതില്‍ മനം നൊന്താണ് ആത്മഹത്യയെന്നാണ് ബന്ധുക്കള്‍ ആരോപിച്ചു. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സന്തോഷിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്താന്‍ നാട്ടുകാര്‍ അനുവദിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button