ദുബായ്: റംസാനോടനുബന്ധിച്ച് പതിനായിരത്തിലേറെ സാധനങ്ങൾക്ക് വൻ വിലക്കുറവുമായി യുഎഇ. 25 മുതൽ 50 ശതമാനം വരെയാണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. സാമ്പത്തിക മന്ത്രാലയ ഉപഭോക്തൃ സംരക്ഷണ സമിതി മേധാവി ഡോ. ഹാഷിം അൽ നുഐമി ആണ് ഇക്കാര്യം വ്യക്തമാക്കിയത്. യുഎഇ വിപണിയിലെ 600 വ്യാപാര സ്ഥാപനങ്ങളാണ് ഇതിൽ പങ്കെടുക്കുന്നത്.
Read Also: നിരാഹാര സമരത്തിനൊരുങ്ങി പ്രധാനമന്ത്രി
ഇതിനുപുറമേ പല ഉൽപന്നങ്ങളുടെയും വില സ്ഥിരപ്പെടുത്തുകയും സാധനങ്ങൾക്ക് ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് തരത്തിലുള്ള സാധനങ്ങൾ അടങ്ങിയ ബാസ്ക്കറ്റുകളും ഇത്തവണ അവതരിപ്പിച്ചിട്ടുണ്ട്. ആളുകൾ സാധാരണ വാങ്ങാൻ ആഗ്രഹിക്കുന്ന 20 സാധനങ്ങൾ അടങ്ങിയ ബാസ്ക്കറ്റിന് 100 ദിർഹവും രണ്ടാമത്തെ ബാസ്ക്കറ്റിന് 200 ദിർഹവുമാണ് വില.
Post Your Comments